അനധികൃത ഫ്ളക്സ്‌ ബോർഡുകൾ; ക്ഷമ ദൗർബല്യമായി കാണരുതെന്ന് ഹൈക്കോടതി

1 min read

അനധികൃത ഫ്ളക്സ്‌ ബോർഡുകൾ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കാത്തതിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ഫ്ളക്സ്‌ ബോർഡുകൾ നീക്കം ചെയ്യാൻ സർക്കാരിന് ഉദ്ദേശ്യമില്ലേ എന്ന്‌ ചോദിച്ച കോടതി ക്ഷമ ദൗർബല്യമായി കാണരുതെന്ന് താക്കീതും നൽകി. കോടതിയെ പരിഹസിക്കുന്നതു പോലെ ബോർഡുകളുടെ എണ്ണത്തിൽ ഇപ്പോൾ വർദ്ധനവാണ് കാണുന്നതെന്നും ഹൈക്കോടതി പറഞ്ഞു.
ജനജീവിതം അപകടത്തിൽപ്പെടുത്തുന്ന ഫ്ളക്സ്‌ബോർഡുകൾ പാതയോരങ്ങളിൽ നിന്ന് നീക്കണമെന്ന് നഗരസഭാ സെക്രട്ടറിമാരെ വിളിച്ചു വരുത്തി കോടതി അറിയിച്ചിരുന്നു. എന്നാൽ ഈ വിഷയത്തിൽ സർക്കാർ അലംഭാവം കാണിച്ചതാണ്‌ കോടതിയെ ചൊടിപ്പിച്ചത്. വിഷയത്തിൽ സത്യവാങ്മൂലം സമർപ്പിക്കാത്തതിന് വ്യവസായ സെക്രട്ടറിക്കെതിരെയും കോടതി വിമർശനമുന്നയിച്ചു. എന്നാൽ നീക്കം ചെയ്യുന്ന ബോർഡുകളുടെ സ്ഥാനത്ത് പുതിയ ബോർഡുകൾ സ്ഥാപിക്കപ്പെടുന്നതാണ് പ്രശ്നത്തിന് കാരണമെന്ന് തിരുവനന്തപുരം കോർപ്പറേഷൻ സെക്രട്ടറി കോടതിയെ അറിയിച്ചു.

Related posts:

Leave a Reply

Your email address will not be published.