കോൺഗ്രസ് ഇനി ഹർത്താലിനില്ല; ബഡ്ജറ്റിനെതിരെ തീപാറുന്ന സമരപരമ്പര – കെ.സുധാകരൻ
1 min readകണ്ണൂർ : സംസ്ഥാനത്ത് ഇനി കോൺഗ്രസ് ഹർത്താൽ നടത്തില്ലെന്നും, ഹർത്താൽ എന്ന സമര മുറയ്ക്ക് കോൺഗ്രസ് എതിരാണെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ കണ്ണൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. താൻ അധ്യക്ഷനായിരിക്കുന്ന കോൺഗ്രസ് ഇനി ഹർത്താൽ പ്രഖ്യാപിക്കില്ല. പക്ഷേ ജനജീവിതത്തെ പ്രതികൂലമായി ബാധിക്കുന്ന ബഡ്ജറ്റിനെതിരെ തീപാറുന്ന സമരപരമ്പര ഉണ്ടാകുമെന്നും സുധാകരൻ പറഞ്ഞു. മുൻപ് പ്രഖ്യാപിച്ച ക്ഷേമകാര്യങ്ങളൊക്കെ കടലാസിൽ മാത്രമേയുള്ളൂ. ജനത്തിന്റെ നടു ചവിട്ടി പൊട്ടിക്കുന്ന ബഡ്ജറ്റാണ് ഇന്നലെ അവതരിപ്പിച്ചത്. പാവങ്ങളുടെ പണം കൊള്ളയടിച്ച് പിണറായി ധൂർത്തടിക്കുകയാണ്. സിപിഎം ലഹരിക്കടത്ത് മാഫിയയെ സഹായിക്കാനാണ് മദ്യത്തിന് വില കൂട്ടിയത്. നികുതി കൂട്ടിയ ബഡ്ജറ്റിനെക്കുറിച്ച് ഇടത് അനുഭാവികളും പ്രതികരിക്കണം. പൊതുപണം ഇങ്ങനെ കൊള്ളയടിക്കാൻ സർക്കാരിനെ അനുദിക്കരുതെന്നും അദ്ദേഹം പറഞ്ഞു.