സർക്കാർ നിർദ്ദേശിച്ചു; സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനം മേഴ്സിക്കുട്ടൻ രാജിവെയ്ക്കും

1 min read

തിരുവനന്തപുരം : സംസ്ഥാന സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് സ്ഥാനം മേഴ്സിക്കുട്ടൻ രാജിവെയ്ക്കും. കാലാവധി പൂർത്തിയാകാൻ ഒരു വർഷം ബാക്കി നിൽക്കെ സർക്കാർ നിർദ്ദേശത്തെ തുടർന്നാണ്‌ മേഴ്സിക്കുട്ടന്റെ രാജി. കഴിഞ്ഞ എൽഡിഎഫ്‌ യോഗത്തിലെടുത്ത തീരുമാനപ്രകാരമാണ് സ്ഥാനമൊഴിയാൻ സർക്കാർ നിർദ്ദേശിച്ചത്. വൈസ് പ്രസിഡന്റും അഞ്ച് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളും സ്ഥാനമൊഴിയും.
കായികമന്ത്രി വി.അബ്ദുറഹ്മാനുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് രാജിയെന്നാണ് റിപ്പോർട്ട്. കായിക താരങ്ങൾക്ക് അടിസ്ഥാന സാമ്പത്തിക സൗകര്യങ്ങൾ നൽകാതെ സർക്കാർ എന്തു ചെയ്യുകയാണെന്ന് വിമർശനം ഉയർന്നതോടെ പണം നൽകണമെന്നാവശ്യപ്പെട്ട് മന്ത്രിക്കെതിരെ മേഴ്സിക്കുട്ടൻ പരസ്യമായി രംഗത്തെത്തിയിരുന്നു. 2019ലാണ്‌ മേഴ്സിക്കുട്ടൻ സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റാകുന്നത്. കായികതാരം തന്നെ സ്‌പോർട്സ് കൗൺസിലിന്റെ തലപ്പത്തുണ്ടാകണമെന്ന കായികമന്ത്രി ഇ.പി ജയരാജന്റെ നിർദ്ദേശത്തെ തുടർന്നായിരുന്നു നിയമനം. അതേസമയം രാജിക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണങ്ങൾ ലഭിച്ചിട്ടില്ല. സർക്കാർ നിർദ്ദേശം ലഭിച്ചിട്ടില്ലെന്നാണ് സ്‌പോർട്സ് അധികൃതർ പറയുന്നത്.

Related posts:

Leave a Reply

Your email address will not be published.