ലോകത്തെ ജനപ്രിയ നേതാവ്‌ മോദി; ബൈഡനും ഋഷി സുനകും പിന്നിൽ

1 min read

ലോകത്തെ ഏറ്റവും ജനപ്രിയനായ രാഷ്ട്രീയനേതാവ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി എന്ന് സർവേ ഫലം. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘മോർണിംഗ് കൾസൾട്ട്’ നടത്തിയ ‘ഗ്ലോബൽ ലീഡർ അപ്രൂവൽ’ സർവേയിലാണ് 78% അംഗീകാരത്തോടെ മോദി ലോകത്തിലെ ഏറ്റവും ജനപ്രിയനായ നേതാവായി തെരഞ്ഞെടുക്കപ്പെട്ടത്. യുഎസ് പ്രസിഡന്റ്‌ ജോ ബൈഡൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് എന്നിവരെ പിന്തള്ളിയാണ്‌ മോദി ഒന്നാമനായത്.
22 ലോകനേതാക്കളെയാണ് സർവേയിൽ ഉൾപ്പെടുത്തിയത്. ഓരോ രാജ്യത്തെയും പ്രായപൂർത്തിയായവർക്കിടയിൽ ജനുവരി 26 മുതൽ 31 വരെയാണ് സർവേ നടത്തിയത്. ഓരോ രാജ്യത്തെയും ജനസംഖ്യയനുസരിച്ച് സർവേയിൽ പങ്കെടുത്ത ആളുകളുടെ എണ്ണത്തിലും വ്യത്യാസമുണ്ടായിരുന്നു.
മെക്സിക്കൻ പ്രസിഡന്റ് പ്രസിഡന്റ് ആന്ദ്രേസ് മാന്വൽലോപ്പസ് ഒബ്രഡോർ, സ്വിസ് പ്രസിഡന്റ് അലൈൻ ബെർസെറ്റ് എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്തുള്ളത്. അമേരിക്കൻ പ്രസിഡന്റ്‌ ജോ ബൈഡൻ ഏഴാം സ്ഥാനത്തും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് 12-ാം സ്ഥാനത്തുമാണ്.

Related posts:

Leave a Reply

Your email address will not be published.