ഗോവയിൽ പ്രചാരണത്തിനായി അഴിമതി പണം ഉപയോഗിച്ചു; കേജ്രിവാളിനെതിരെ ഇഡിയുടെ കുറ്റപത്രം
1 min readന്യൂഡൽഹി : മദ്യനയ അഴിമിതിയിലൂടെ ലഭിച്ച പണംഗോവയിൽ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആംആദ്മി പാർട്ടി ഉപയോഗിച്ചു എന്ന് ഇ.ഡി യുടെ കുറ്റപത്രം. പാർട്ടിയുടെ കമ്മ്യൂണിക്കേഷൻ ഇൻചാർജായ വിജയ് നായർ വഴി 100 കോടി രൂപയിലേറെ സമാഹരിക്കുകയും അതിൽ ഭൂരിഭാഗവും ഗോവയിൽ പ്രചാരണത്തിനായി ഉപയോഗിക്കുകയും ചെയ്തു. സർവേ നടത്തിയ വളന്റിയർമാർക്ക് 70 ലക്ഷം രൂപ വീതം നൽകിയതായും റിപ്പോർട്ടിൽ പറയുന്നു. ഈകേസിൽ കസ്റ്റഡിയിലുള്ള മദ്യനിർമ്മാണ കമ്പനിയായ ഇൻഡോസ്പിരിന്റെ ഉടമ അരവിന്ദ് കേജ്രിവാളുമായി വീഡിയോ കോളിൽ സംസാരിച്ചിരുന്നുവെന്നും വിജയ്നായർ പറയുന്നതുപോലെ മുന്നോട്ടു പോകാമെന്ന് കേജ്രിവാൾ പറഞ്ഞതായും റിപ്പോർട്ടിലുണ്ട്. ബി.ആർ.എസ് അധ്യക്ഷൻ ചന്ദ്രശേഖർ റാവിന്റെ മകൾ കവിത, വൈ.എസ്.ആർ എംപി മകുന്ദ ശ്രീനിവാസല റെഡ്ഡി, അരബിന്ദോ ഫാർമ ഉടമ ശരത് റെഡ്ഡി എന്നിവർ വഴിയാണ് ഭൂരിഭാഗം പണവും സമാഹരിച്ചതെന്നും കുറ്റപത്രത്തിൽ പറയുന്നു.