ഇസ്ലാമിക പ്രവർത്തനത്തിന് സുരക്ഷിതം ഇന്ത്യ – പൊൻമള അബ്ദുൾഖാദർ മുസ്ല്യാർ
1 min readകോഴിക്കോട് : ഇന്ത്യയിലെപ്പോലെ ഇസ്ലാമിക പ്രവർത്തനം നടത്താൻ സാധിക്കുന്ന മറ്റൊരു രാജ്യവുമില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ എ.പി.വിഭാഗം സെക്രട്ടറി പൊൻമള അബ്ദുൾഖാദർ മുസ്ല്യാർ. എസ്.എസ്.എഫ് സമ്മേളനത്തിൽ പ്രസംഗിക്കുക യായിരുന്നു അദ്ദേഹം.
‘ലോകരാഷ്ട്രങ്ങൾ പരിശോധിക്കുമ്പോൾ ഇസ്ലാമികമായി ഇവിടെ പ്രവർത്തനം നടത്തുന്നതുപോലെ നടത്താൻ സൗകര്യമുള്ള ഒരു രാജ്യവുമില്ല. പരിചയമുള്ള ഗൾഫ് നാടുകളിൽ യു.എ.ഇ, ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ, സൗദി അറേബ്യ, കിഴക്കൻ രാജ്യങ്ങളിൽ മലേഷ്യ, സിംഗപ്പൂർ അവിടങ്ങളിലും ഒരിടത്തും ഇതുപോലെ പ്രവർത്തനത്തിന് പറ്റിയ രാജ്യമില്ല. വെള്ളിയാഴ്ച മതപ്രഭാഷണം നടത്താൻ നാട്ടിലൊരു പ്രശ്നവുമില്ല’ പൊൻമള അബ്ദുൾഖാദർ മുസ്ല്യാർ പറഞ്ഞു.