തെച്ചിക്കോട്ടു രാമചന്ദ്രനെ എഴുന്നള്ളിച്ചു
1 min readതൃശൂര്‍ : കേരളത്തില്‍ തലപ്പൊക്കത്തില്‍ ഒന്നാം സ്ഥാനത്തുള്ള തെച്ചിക്കോട്ട് രാമചന്ദ്രനെ ഉത്സവത്തിന് എഴുന്നള്ളിച്ചു. ചൂരക്കാട്ടുകര ചീരക്കുഴി ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഷഷ്ഠി ഉത്സവത്തിനാണ് ആനയെ എഴുന്നള്ളിച്ചത്. രാത്രിയിലെ എഴുന്നള്ളത്തിന് തിടമ്പേറ്റിയത് രാമചന്ദ്രനാണ്. ആവേശത്തോടെയാണ് ആരാധകര്‍ രാമചന്ദ്രനെ വരവേറ്റത്. എലിഫന്റ് മോണിറ്ററിങ് കമ്മിറ്റിയുടെ വിലക്ക് നീക്കിയതോടെയാണ് എഴുന്നള്ളിപ്പ്. വിലക്ക്
നീങ്ങിയതോടെ ഈ വര്‍ഷത്തെ തൃശൂര്‍ പൂരത്തിന് തെക്കേ ഗോപുരനട തുറക്കാന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് എത്തുമെന്ന പ്രതീക്ഷയിലാണ് ആന പ്രേമികള്‍. ആന പരിപാലന നിയമം അനുസരിച്ചുള്ള നിബന്ധനകളെല്ലാം കര്‍ശനമായി പാലിച്ചാണ് ആനയെ ഉത്സവങ്ങള്‍ക്ക് അയയ്ക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.