തൊടുപുഴയില്‍ ചാകര

1 min read

തൊടുപുഴ : തൊടുപുഴയാറില്‍ ജലനിരപ്പ് താഴ്ന്നതോടെ പ്രദേശവാസികള്‍ക്ക് ചാകര. എപ്പോഴും നിറഞ്ഞൊഴുകുന്ന പുഴയില്‍ അപ്രതീക്ഷിതമായി ജലനിരപ്പ് താഴ്ന്നതാണ് മീന്‍പിടുത്തക്കാര്‍ക്ക് സൗകര്യമായത്. മലങ്കര പവര്‍ഹൗസിനോട് ചേര്‍ന്നുള്ള നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നീരൊഴുക്ക് നിയന്ത്രിച്ചത് ചാകരയ്ക്ക് കാരണമായി.  വള്ളവും വലയും ചൂണ്ടയും കൂടാതെ ടയര്‍ ട്യൂബും കുട്ടവഞ്ചിയും വരെ മീന്‍പിടുത്തത്തിന് ഉപയോഗിക്കുന്നു.  ഇന്‍വര്‍ട്ടര്‍ ഉപയോഗിച്ചും മീന്‍ പിടിക്കുന്നവര്‍ ഉണ്ട്. കൂരല്‍, വരാല്‍, മലഞ്ഞില്‍, ആരോണ്‍ തുടങ്ങി പലതരം മീനുകള്‍ കിട്ടുന്നുണ്ട്.  രാവിലെ തുടങ്ങിയ മീന്‍പിടുത്തം ഇരുട്ടിയാണ് പലരും അവസാനിപ്പിച്ചത്.  സ്ഥിരമായി മീന്‍പിടിക്കുന്നവര്‍ക്ക് നല്ല വരുമാനം നേടാന്‍ കഴിഞ്ഞിട്ടുണ്ട് എന്ന് മീന്‍പിടുത്തക്കാര്‍ പറഞ്ഞു. പവര്‍ഹൗസിന്റെ നിര്‍മ്മാണം തീരുന്നതുവരെ ജലനിരപ്പ് നിയന്ത്രിക്കുന്നതുകൊണ്ട് വരും ദിവസങ്ങളിലും നല്ല വരുമാനം കിട്ടുമെന്നും അവര്‍ കരുതുന്നു.    

Related posts:

Leave a Reply

Your email address will not be published.