മദ്രസയില്‍ ദേശീയ പതാകയ്ക്ക് പകരം ഉയര്‍ത്തിയത് ഇസ്ലാമിക പതാക

1 min read

ബരാബങ്കി : ഉത്തര്‍പ്രദേശിലെ ബാരബങ്കിയില്‍ ഒരു മദ്രസയിലെ റിപ്പബ്ലിക് ദിനത്തില്‍ ദേശീയ പതാകയ്ക്ക് പകരം ഉയര്‍ത്തിയത് പച്ച നിറത്തിലുള്ള ഇസ്ലാമിക പതാക. പതാക ഉയര്‍ത്തിയ മൂന്നുപേരില്‍ രണ്ടു പേരെ യു.പി. പൊലീസ് അറസ്റ്റ് ചെയ്തു.

ഉത്തര്‍പ്രദേശിലെ ബാരബങ്കി ജില്ലയിലെ ഹുസൈനാബാദില്‍ രാംപൂര്‍ മജ്‌ന പ്രദേശത്തെ അഷറഫുല്‍ ഉലും ഇമദാദിയ സകിന്‍ മദ്രസയിലാണ് ദേശീയ പതാകയ്ക്ക് പകരം ഇസ്ലാമിക പതാക ഉയര്‍ത്തിയത്. മദ്രസയില്‍ റിപ്പബ്ലിക് ദിനം ആചരിക്കാന്‍ തീരുമാനിച്ച ഇവര്‍ ഇതിനായി കുട്ടികളെയും ക്ഷണിച്ചിരുന്നു. ഇസ്ലാമിക പതാക ഉയര്‍ത്തിയതിന് ശേഷം കുട്ടികള്‍ക്ക് മിഠായി വിതരണവും നടത്തി. എന്നാല്‍ ദേശീയ ഗാനം പാടിയുമില്ല. ഹഫിസ് മുഹമ്മദ് ഷൗരാബ്, മുഹമ്മദ് തഫ്‌സില്‍ എന്നിവരാ
ണ് പിടിയിലായത്. എന്നാല്‍ ആസിഫ് എന്നയാളാണ് ഇസ്ലാമിക പതാക ഉയര്‍ത്തിയതെന്നും ഇയാള്‍ കടന്നുകളഞ്ഞെന്നും പിടിയിലായവര്‍ പറഞ്ഞു. ഇസ്ലാമിക പതാക ഉയര്‍ത്തുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായതിനെ തുടര്‍ന്നാണ് റവന്യൂ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശ പ്രകാരം പൊലീസ് കേസെടുത്തത്. കഴിഞ്ഞ 15 വര്‍ഷമായി മദ്രസ പ്രവര്‍ത്തിക്കുന്നുന്നെന്നും ഇസ്ലാം വിശ്വാസ പ്രകാരം ദേശീയ പതാക ഉയര്‍ത്താന്‍ കഴിയില്ലെന്നും ഒളിവില്‍ കഴിയുന്ന പ്രതിയുടെ മകന്‍ പറഞ്ഞു. ഒളിവിലായ പ്രതിക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമായി നടക്കുന്നുണ്ടെന്ന്
പൊലീസ് എ.എസ്.പി
അഖിലേഷ് നാരായണ്‍ സിംഗ് പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.