തോട്ടിലെ മലിനജലം ഉപയോഗിച്ച് ചായയും കടിയും ഉണ്ടാക്കി നല്‍കി തട്ടുകടക്കാരന്‍

1 min read

മലപ്പുറം: തട്ടുകടയില്‍ ഭക്ഷണമുണ്ടാക്കുന്നതിന് തോട്ടിലെ മലിന ജലം ഉപയോഗിച്ചിരുന്ന കടക്കാരന്‍ വാര്‍ഡ് കൗണ്‍സിലറുടെയും സംഘത്തിന്റെയും പിടിയില്‍. ഇതോടെ കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപം പ്രവര്‍ത്തിച്ചിരുന്ന തട്ടുകടക്കാണ് പൂട്ട് വീണിരിക്കുന്നത്. തട്ടുകടയില്‍ ചായ, സര്‍ബത്ത് തുടങ്ങിയ പാനീയങ്ങള്‍ ഉണ്ടാക്കുന്നതിനും ചെറുകടികള്‍ ഉണ്ടാക്കുന്നതിനും സമീപത്തുള്ള തോട്ടിലെ മലിന ജലമായിരുന്നു ഉപയോഗിച്ചിരുന്നത്.

വാര്‍ഡിലെ റോഡുകളും ഇടവഴികളും തോടുകളും സര്‍വേ നടത്തുന്നതിന്റെ ഭാഗമായി ഉദ്യോഗസ്ഥരെത്തിയ സമയത്ത് മലിന ജലം ഉപയോഗിക്കുന്നതായി ശ്രദ്ദയില്‍ പെട്ടത്. തട്ടുക്കടയിലെ ജീവനക്കാരന്‍ തോട്ടില്‍ നിന്ന് ബക്കറ്റില്‍ വെള്ളവുമായി പലതവണ തട്ടുകടയിലേക്ക് കയറി പോകുന്നത് വാര്‍ഡ് കൗണ്‍സിലറുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടാരുന്നു. മറ്റ് ആവശ്യങ്ങള്‍ക്കായിരിക്കുമെന്ന നിഗമനത്തിലായിരുന്നു കൗണ്‍സിലര്‍. എന്നാല്‍ തട്ടുകടയില്‍ ചായ അടക്കമുള്ള പാനീയങ്ങളുണ്ടാക്കാന്‍ ഉപയോഗിക്കുന്നത് തോട്ടില്‍ നിന്നും കൊണ്ട് വച്ച ബക്കറ്റിലെ മലിനജലം ഉപയോഗിച്ചാണെന്ന് വ്യക്തമായതോടെയാണ് കള്ളങ്ങള്‍ക്ക് തിരശ്ശീല വീണത്.

തോട്ടിലെ മലിനജലം കുടങ്ങളിലും ബക്കറ്റുകളിലും ശേഖരിച്ച് വെള്ളത്തിലെ കലക്കല്‍ മാറിയതിന് ശേഷം ചായയും മറ്റ് പാനീയങ്ങളും ഉണ്ടാക്കുന്നതിന് ഉപയോഗിക്കുകയാണന്നെ് വ്യക്തമായി. തുടര്‍ന്ന് കൗണ്‍സിലറും ഉദ്യോഗസ്ഥരും കടക്കാരനെ സമീപിച്ച് ചോദ്യം ചെയ്തതോടെയാണ് സംഭവം പുറം ലോകമറിഞ്ഞത്. ആദ്യം ചോദ്യം ചെയ്യലില്‍ കടക്കാരന്‍ മലിന ജലം ഉപയോഗിക്കുന്നത് വിസമ്മതിച്ചെങ്കിലും പിന്നീട് സമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് കൗണ്‍സിലര്‍ ഹെല്‍ത്ത് വിഭാഗവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരെ സ്ഥലത്തേക്ക് വരുത്തുകയും പിഴ ഒടുക്കുന്ന ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു. തട്ടുകട മാറ്റുന്നതിനുള്ള തുടര്‍ നടപടികളും സ്വീകരിച്ചു.

Related posts:

Leave a Reply

Your email address will not be published.