നവദമ്പതികള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ട് അഞ്ച്‌പേര്‍ക്ക് പരിക്ക്

1 min read

പത്തനംതിട്ട: നവദമ്പതികള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ട് അഞ്ചുപേര്‍ക്ക് പരിക്ക്. കഴിഞ്ഞദിവസം വിവാഹിതരായ ഡോക്ടര്‍ ദമ്പതികള്‍ യാത്രചെയ്ത കാറാണ് അപകടത്തില്‍പെട്ടത്. നിയന്ത്രണംവിട്ട കാര്‍ വഴിയാത്രക്കാരെയും ഓട്ടോറിക്ഷയിലും ഇടിച്ചാണ് പരിക്കുണ്ടായത്. ഓട്ടോറിക്ഷ ഡ്രൈവര്‍ കൊല്ലം വെസ്റ്റ് കല്ലട വിളത്തറ വലിയ പാടം ഊരാളിശേരിയില്‍ കെ കെസാബു (47), വഴിയാത്രക്കാരായ താമരക്കുളം കുമ്പശേരിയില്‍ ദേവരാജന്‍ (51), ചാരുംമൂട് സ്വദേശി സുനില്‍ (45), കാറില്‍ സഞ്ചരിച്ചിരുന്ന കോട്ടയം തെള്ളകം പെരിങ്ങാട്ട് വീട്ടില്‍ ഡോ. കിറ്റി ജോസഫ് കുരുവിള (30),ഭാര്യ ഡോ. റ്റിന്‍സ എലിസബത്ത് ജോണ്‍ (28) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

എം സി റോഡില്‍ കുരമ്പാല അമൃത സ്‌കൂള്‍ ജങ്ഷന് സമീപത്തായിരുന്നു കഴിഞ്ഞ ദിവസം ഉച്ചയോടെ അപകടം ഉണ്ടായത്. അടൂരില്‍നിന്നും കൊട്ടാരക്കരയിലേക്ക് പോവുകയാരുന്ന കാറും തമ്മിലായിരുന്നു അപകടം ഉണ്ടായത്.

ടെമ്പോ ട്രാവലറിനെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടയിലാണ് കാര്‍ നിയന്ത്രണം വിട്ടത്. ഗുരുതരമായി പരിക്കേറ്റ ഓട്ടോറിക്ഷ ഡ്രൈവറെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവരെ അടൂര്‍ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കാറില്‍ ഉണ്ടായിരുന്ന ഡോ. കിറ്റി ജോസഫ് കുരുവിളയും ഡോ.റ്റിന്‍സ എലിസബത്ത് ജോണും തിങ്കളാഴ്ചയാണ് വിവാഹിതരായത്.

Related posts:

Leave a Reply

Your email address will not be published.