അട്ടപ്പാടി ചുരത്തില്‍ ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണം
1 min read
പാലക്കാട് : അട്ടപ്പാടി ചുരത്തില്‍ ഇന്ന് മുതല്‍ ഡിസംബര്‍ 31 വരെ ഗതാഗത നിയന്ത്രണം. മണ്ണാര്‍ക്കാട് ചിന്നതടാകം റോഡ് നവീകരണത്തിന്റെ ഭാഗമായാണ് ക്രമീകരണം. കുഴിനിറഞ്ഞ ഒമ്പതാം വളവില്‍ ഇന്റ!ര്‍ ലോക്ക്പാകുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. ആംബുലന്‍സ്, ഫയര്‍ഫോഴ്‌സ്, പൊലീസ് , വനംവകുപ്പ് വാഹനങ്ങള്‍ക്ക് മാത്രമേ ഇത് വഴി കടന്നുപോകാന്‍ യാത്രാനുമതിയുണ്ടാകുകയുള്ളൂ. മണ്ണാര്‍ക്കാട് മുതല്‍ ഒമ്പതാം വളവ് വരെ കെഎസ്ആര്‍ടി സര്‍വീസും പത്താം വളവ് മുതല്‍ ആനക്കട്ടി വരെ സ്വകാര്യ ബസ് സര്‍വീസും ക്രമീകരിച്ചിട്ടുണ്ട്.