യുവാവിനെ പരുന്തുംപാറയില്നിന്ന് കാണാതായതായി
1 min readപീരുമേട്: യുവാവിനെ പരുന്തുംപാറയിലെ ആത്മഹത്യാ മുനമ്പില്‍ കാണാതായതായി പരാതി. തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെ ഇവിടെ ബാഗും ചെരുപ്പും ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി.
നാട്ടുകാര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പോലീസും അഗ്നിരക്ഷാസേനയും എത്തി അന്വേഷണം നടത്തിയെങ്കിലും ആളെ കണ്ടെത്തിയില്ല. ബാഗുതുറന്ന് നടത്തിയ പരിശോധനയില്‍ പാമ്പനാര്‍ റാണികോവില്‍ സ്വദേശിയുടേതാണ് ബാഗെന്ന് തിരച്ചറിഞ്ഞിട്ടുണ്ട്.
കഴിഞ്ഞദിവസം ജീവിച്ചിരിക്കുന്ന പിതാവ് മരിച്ചതായി ഇയാള്‍ ഫെയ്സ് ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഇയാളുടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്കി.
പ്രതികൂല കാലാവസ്ഥയും രാത്രിയും ആയതിനാല്‍ കൂടുതല്‍ തിരച്ചില്‍ നടത്താന്‍ സാധിച്ചില്ല. കൊക്കയിലേക്ക് ആള് ചാടിയതിന്റെ പ്രാഥമികലക്ഷണങ്ങള്‍ ഇല്ലെന്നാണ് അഗ്നിരക്ഷാ സേന പറയുന്നത്. പീരുമേട് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.