ഭാരത് ജോഡോ യാത്രയിലേക്ക് കമല്‍ഹാസനും മക്കള്‍ നീതി മയ്യം പ്രവര്‍ത്തകരും അണിചേരും
1 min readചെന്നൈ: രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ മക്കള്‍ നീതി മയ്യം നേതാവ് കമല്ഹാസന് പങ്കെടുക്കും. യാത്ര 24ന് ഡല്‍ഹിയില്‍ എത്തുമ്പോള്‍ കമലും മക്കള്‍ നീതി മയ്യം പ്രവര്‍ത്തകരും അണിചേരും. ജനാധിപത്യത്തെ സംരക്ഷിക്കുന്നതിനാണ് ജോഡോയാത്രയില്‍ പങ്കെടുക്കുന്നതെന്ന് മക്കള്‍ നീതി മയ്യം വൈസ് പ്രസിഡന്റ് എ.ജി. മൗര്യ പറഞ്ഞു. എന്നാല്‍, ലോക്സഭാതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും മൗര്യ കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ഗാന്ധിയുടെ ക്ഷണം സ്വീകരിച്ചാണ് കമല്ഹാസന് ജോഡോ യാത്രയില്‍ പങ്കെടുക്കുന്നത്. തമിഴ്നാട്ടില്‍ കോണ്‍ഗ്രസ്ഡി.എം.കെ. സഖ്യവുമായി കൈകോര്‍ക്കാന്‍ കമല്ഹാസന് നീക്കങ്ങള്‍ നടത്തുന്നുണ്ട്. സഖ്യത്തിലേക്ക് കമലിനെ സ്വീകരിക്കാന്‍ ഡി.എം.കെ. തയ്യാറാണ്. സഖ്യത്തില്‍ രണ്ടുപാര്ട്ടികളെക്കൂടി ഉള്‍പ്പെടുത്തുമെന്നാണ് ഡി.എം.കെ. നേതാക്കള്‍ നല്കുന്ന സൂചന. മക്കള്‍ നീതി മയ്യം കൂടാതെ വിജയകാന്തിന്റെ ഡി.എം.ഡി.കെ.യാകും സഖ്യത്തില്‍ എത്താന്‍ സാധ്യതയുള്ള പാര്‍ട്ടി.