കൊടുങ്ങല്ലൂരില്‍ ഓട്ടോറിക്ഷ മറിഞ്ഞ് ആറ് കുട്ടികള്‍ക്ക് പരിക്ക്
1 min readതൃശ്ശൂര്‍: കൊടുങ്ങല്ലൂരില്‍ ഓട്ടോറിക്ഷ മറിഞ്ഞ് ആറ് കുട്ടികള്‍ക്ക് പരിക്ക്. ടികെഎസ് പുരത്താണ് അപകടം ഉണ്ടായത്. ആരുടെയും പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.
സാന്താ മരിയ സ്കൂളിന് എതിര്‍വശത്ത് രാവിലെ ഒമ്പതോടെയായിരുന്നു അപകടം. വിവിധ സ്കൂളുകളിലേക്കുള്ള കുട്ടികളെ കൊണ്ട് പോയിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തില്‍ പെട്ടത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. പരിക്കേറ്റ കുട്ടികളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.