ബീച്ചില്‍ കുഴിച്ച യുവാവിന് കിട്ടിയത് 32 ലക്ഷം വില മതിക്കുന്ന ഡയമണ്ട് മോതിരം

1 min read

ഫ്‌ലോറിഡയില്‍ നിരവധി മെറ്റല്‍ ഡിക്റ്ററ്റര്‍മാരുണ്ട്. കളഞ്ഞുപോയ മോതിരങ്ങളും മറ്റും ഉടമകള്‍ക്ക് തിരിച്ചു കിട്ടുന്നതില്‍ വലിയ പങ്കാണ് ഇവര്‍ വഹിക്കുന്നത്. വളരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് കളഞ്ഞുപോയ മോതിരങ്ങളും വിവാഹമോതിരങ്ങളും വരെ അങ്ങനെ അവരുടെ സഹായത്തോടെ ഉടമകള്‍ക്ക് തിരികെ കിട്ടിയിട്ടുണ്ട്.

അതുപോലെ ഫ്‌ലോറിഡയിലെ ഒരു ബീച്ചില്‍ വച്ച് ഒരാള്‍ക്ക് മെറ്റല്‍ ഡിക്റ്ററ്ററിന്റെ സഹായത്തോടെ ഒരു മോതിരം കിട്ടി. ഒരു സാധാരണ മോതിരം എന്നേ അയാള്‍ ആദ്യം അതിനെ കരുതിയുള്ളൂ, എന്നാല്‍ അതിന്റെ യഥാര്‍ത്ഥ വിലയറിഞ്ഞ അയാള്‍ ഞെട്ടിപ്പോയി. അത് $40,000 വില വരുന്ന ഒരു ഡയമണ്ട് മോതിരം ആയിരുന്നു. അതായത് ഏകദേശം 32 ലക്ഷത്തിന് മുകളില്‍ വരും അത്.

ജോസഫ് കുക്ക് എന്ന 37 കാരനാണ് ഫ്‌ലോറിഡയിലെ ഹമ്മോക്ക് ബീച്ചില്‍ ഈ മോതിരം കണ്ടെത്തിയത്. ഒരു വീഡിയോയില്‍ ജോസഫ് നിലത്ത് കുഴിക്കുന്നതും മോതിരം കണ്ട് അത്ഭുതപ്പെടുന്നതും കാണാം. താനിതുവരെ കണ്ടെത്തിയതില്‍ വച്ച് ഏറ്റവും വലിയ ഡയമണ്ട് ഇതാണ് എന്നാണ് വീഡിയോയില്‍ ജോസഫ് പറയുന്നത്.

കണ്ടന്റ് ക്രിയേറ്റര്‍ കൂടിയായ ജോസഫ് ഉടനെ തന്നെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. കൂടാതെ കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അടുത്തുള്ള ജ്വല്ലറിയെ സമീപിച്ച് ആര്‍ക്കെങ്കിലും ഇതുപോലെ ഒരു മോതിരം നഷ്ടപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുകയും ചെയ്തു. ജ്വല്ലറിയില്‍ നിന്നുമാണ് മോതിരത്തിന് 32 ലക്ഷത്തിന് മുകളില്‍ വില വരും എന്ന് ജോസഫ് മനസിലാക്കിയത്.

ഒരാഴ്ച തന്റെ സ്‌കൂട്ടറിലിരുന്നത് ഇത്രയും വില പിടിപ്പുള്ള ഒരു വസ്തുവാണ് എന്നത് ജോസഫിനെ ഞെട്ടിച്ചു. അധികം വൈകാതെ ജോസഫിനെ തേടി ഒരു ഫോണ്‍കോള്‍ വന്നു. അറിയാത്ത നമ്പറായിരുന്നതിനാല്‍ ആദ്യം അയാളത് അവ?ഗണിച്ചു. എന്നാല്‍, മോതിരത്തിന്റെ ഉടമകളാകാം ചിലപ്പോള്‍ വിളിക്കുന്നത് എന്ന് തോന്നിയതിനാല്‍ ഫോണ്‍ എടുത്തു. അത് ജാക്‌സണ്‍വില്ലെയില്‍ നിന്നുള്ള ഒരു ദമ്പതികളായിരുന്നു. അവര്‍ക്ക് തങ്ങളുടെ സമാനമായ മോതിരം നഷ്ടപ്പെട്ടിരുന്നു. അങ്ങനെ അവരെ നേരില്‍ കാണുകയും മോതിരത്തിന്റെ ഉടമകള്‍ അവര്‍ തന്നെയാണ് എന്ന് മനസിലായതിനെ തുടര്‍ന്ന് അത് തിരികെ ഏല്‍പ്പിക്കുക?യും ചെയ്തു. ആ സ്ത്രീ അപ്പോള്‍ സന്തോഷം കൊണ്ട് കരയുകയായിരുന്നു എന്ന് ജോസഫ് പറയുന്നു.

‘ഇതുപോലെ നിരവധി വിലപ്പെട്ട വസ്തുക്കള്‍ തനിക്ക് കിട്ടിയിട്ടുണ്ട്. എന്നാല്‍, അതൊന്നും ഉടമകള്‍ക്ക് തിരികെ കൊടുക്കുന്നതില്‍ വിഷമം തോന്നിയിട്ടില്ല. കര്‍മ്മം നമ്മെ തുണക്കും. ഓരോ തവണ വില കൂടിയ എന്തെങ്കിലും തിരികെ ഏല്‍പ്പിക്കുമ്പോഴും അതിനേക്കാള്‍ മികച്ചതെന്തെങ്കിലും തന്നെ തേടി വരാറുണ്ട്’ എന്ന് ജോസഫ് പറയുന്നു.

Related posts:

Leave a Reply

Your email address will not be published.