തൃശൂരില്‍ തെരുവുനായ ആക്രമണത്തില്‍ 8 പേര്‍ക്ക് കടിയേറ്റു
1 min read
തൃശൂര്‍: തൃശൂര്‍ പെരുമ്പിലാവ് ആല്‍ത്തറയില്‍ തെരുവ് നായ ആക്രമണം. 8 പേര്‍ക്ക് കടിയേറ്റു . കടിയേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ആക്രമിച്ച തെരുവ് നായയെ കണ്ടെത്താന്‍ നാട്ടുകാര്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടവത്താനായില്ല. പലരെയും നായ വീട്ടില്‍ കയറി ചെന്നാണ് കടിച്ചത്. നായക്ക് പേ വിഷബാധയുള്ളതായും സംശയിക്കുന്നു. പലര്‍ക്കും മുഖത്തും കൈകാലുകളിലും ഗുരുതരമായി പരിക്കേറ്റു.