ലീഗിന് അഞ്ചാം മന്ത്രി ,മൂന്നാം സീറ്റ്
1 min read മുസ്ലിംലീഗിന് വിലപേശാന്‍ അറിയാം. കോണ്‍ഗ്രസിന് വഴങ്ങിക്കൊടുക്കാനും. പണ്ട് ചത്തകുതിരയെന്നാണ് മുസ്ലിംലീഗിനെ ഒരാള്‍ ആക്ഷേപിച്ചത്. വെറുമൊരാളല്ല, എന്തിനും ഏതിനും കോണ്‍ഗ്രസുകാര്‍ എടുത്തുദ്ധരിക്കുന്ന മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹറു. പണ്ടൊരുലീഗുകാരനെ കേരള നിയമസഭയില്‍ സ്പീക്കറാക്കിയത് തൊപ്പി
ഊരിപ്പിച്ചിട്ടാണെന്ന് പറയാറുണ്ട്. എന്നാല്‍ ലീഗ് ഇന്നങ്ങനെയല്ല.. തങ്ങളാവശ്യപ്പെടുന്നത് താലത്തില്‍ വച്ചുതങ്ങള്ക്ക് തന്നെ തരും എന്ന് ലീഗിനറിയാം. അങ്ങനെയാണ് യു.ഡി.എഫ് ഭരണ കാലത്ത് അഞ്ചാം മന്ത്രി ഉണ്ടായതും. ആരും കമ എന്ന് ഒരക്ഷരം മിണ്ടിയില്ല. ചിലര്‍ ആരും കേള്‍ക്കാതെ മുറുമുറുത്തുകാണും. അതുകൊണ്ട് കാര്യമില്ലല്ലോ. ഇപ്പോഴിതാ ലീഗിന് മൂന്നാം സീറ്റും വേണമെന്ന് പറയുന്നു. പുരകത്തുമ്പോഴല്ലോ വാഴ വെട്ടാന്‍ പറ്റൂ. ഇത് മുമ്പത്തെ പോലെ വെറുതെ പറയുന്നതല്ല. ഇത്തവണ എന്തായാലും മൂന്നാം ലോകസഭാ സീറ്റ് കിട്ടിയേ തീരു എന്നാണ് കുഞ്ഞാലിക്കുട്ടി പറയുന്നത്. പൊന്നാനി, മലപ്പുറം കഴിഞ്ഞാല്‍ പിന്നെ ഒന്നുകൂടി. രാഹുല്‍ മത്സരിക്കുന്നില്ലെങ്കില്‍ വയനാട്. ഉണ്ടെങ്കില്‍ വടകരയോ കണ്ണൂരോ കാസര്‍കോടോ
ഒരു കാര്യം കൂടി , രാഹുല്‍ വയനാട്ടില്‍ കംഫട്ടബിള്‍ ആയി ജയിക്കണമെങ്കില്‍ ലീഗ് വേണം കേട്ടോ. പിന്നെ ഒരു കാര്യം . ഞങ്ങള്‍ക്കപ്പുറത്തു നിന്ന് നിറയെ ഓഫറുള്ളതാണേ.