3.5 കോടി കല്യാണത്തിന് പൊടിച്ചതിന് ഇപ്പോള്‍ ഖേദിക്കുന്നു

1 min read

ബോളിവുഡും ഹോളിവുഡും ഒരുപോലെ ആഘോഷമാക്കിയ വിവാഹമാണ് പ്രിയങ്ക ചോപ്രയുടേയും നിക്ക് ജൊനാസിന്റേയും. വിവാഹത്തിനായി 3.5 കോടി രൂപ ദമ്പതികള്‍ ചെലവാക്കിയെന്നും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ആഡംബര വിവാഹത്തില്‍ താന്‍ ഇപ്പോള്‍ ദുഃഖിക്കുന്നു എന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നിക്ക്. സഹോദരന്മാരായ കെവിനും ജോയ്ക്കുമൊപ്പമുള്ള അഭിമുഖത്തിലാണ് നിക്ക് വിവാഹത്തേക്കുറിച്ച് തുറന്നു പറഞ്ഞത്. നിരവധി വിവാഹങ്ങളുണ്ടായല്ലോ, ഏതെങ്കിലും സമയത്ത് വിവാഹം മടുത്തിരുന്നോ എന്നായിരുന്നു ചോദ്യം. മടുത്തിരുന്നു എന്നായിരുന്നു നിക്കിന്റെ മറുപടി. വിവാഹത്തിന്റെ ബില്ല് കണ്ടപ്പോള്‍ കണ്ണു തള്ളിപ്പോയെന്നാണ് താരം പറഞ്ഞത്. പ്രതീക്ഷിച്ചതിലും ചെലവു കൂടിയെന്നും ഇപ്പോള്‍ അതില്‍ ഖേദിക്കുന്നുവെന്നും നിക്ക് കൂട്ടിച്ചേര്‍ത്തു. 2018ലാണ് നിക്കും പ്രിയങ്കയും വിവാഹിതരാവുന്നത്. ഇന്ത്യന്‍ ആചാരപ്രകാരവും ക്രിസ്ത്യന്‍ ആചാരപ്രകാരവുമാണ് വിവാഹം നടന്നത്. മൂന്നു ദിവസം നീണ്ട രാജകീയ പ്രൗഢിയോടുള്ള ആഘോഷങ്ങളോടെയായിരുന്നു പരമ്പരാഗതരീതിയിലുള്ള വിവാഹം. ഇരുവര്‍ക്കും ഇപ്പോള്‍ മാള്‍ട്ടി എന്ന മകളുണ്ട്.

Related posts:

Leave a Reply

Your email address will not be published.