ഐഎഎസ് ട്രെയിനിയാണെന്നു പറഞ്ഞ് അടുത്തു, വിവാഹ വാഗ്ദാനം നല്‍കി യുവതിയില്‍നിന്ന് 30 ലക്ഷം രൂപ തട്ടിയ 28കാരന്‍ അറസ്റ്റില്‍

1 min read

കൊച്ചി: ഐഎഎസ് ട്രെയിനിയാണെന്നു പറഞ്ഞ് പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നല്‍കി യുവതിയില്‍നിന്ന് 30 ലക്ഷം രൂപ തട്ടിയെടുത്തയാള്‍ അറസ്റ്റില്‍. ആലപ്പുഴ പുന്നപ്ര സ്വദേശി മുഹമ്മദ് അജ്മല്‍ ഹുസൈന്‍ (28) ആണ് പിടിയിലായത്.

തീവണ്ടി യാത്രയ്ക്കിടെ പരിചയപ്പെട്ട അരയന്‍കാവ് സ്വദേശിനിയില്‍ നിന്നാണ് അജ്മല്‍ പണം തട്ടിയത്.

മസൂറിയില്‍ സിവില്‍ സര്‍വീസ് അക്കാദമിയില്‍ ട്രെയിനിങ്ങിലാണെന്നാണ് അജ്മല്‍ ഹുസൈന്‍ പറഞ്ഞത്. യുവതിയുമായി അടുപ്പത്തിലായ ഇയാള്‍ പിന്നീട് പഠനാവശ്യത്തിനെന്നു പറഞ്ഞ് പല തവണകളിലായി 30 ലക്ഷം രൂപ തട്ടിയെടുത്തു.

വിവാഹിതനാണെന്ന കാര്യം മറച്ചുവെച്ച് യുവതിക്ക് വിവാഹ വാഗ്ദാനവും നല്‍കി. യുവതിയുടെ അച്ഛന്റെ അക്കൗണ്ടില്‍നിന്നാണ് പല തവണകളിലായി പണം തട്ടിയെടുത്തത്. വീണ്ടും പണം ആവശ്യപ്പെട്ടപ്പോള്‍ കൊടുക്കാന്‍ കഴിയാതെ വന്നതോടെ അജ്മല്‍ ബന്ധം അവസാനിപ്പിക്കുകയായിരുന്നു.

ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ താമസിച്ചുവരികയായിരുന്നു അജ്മല്‍. തട്ടിപ്പാണെന്നു മനസ്സിലായതോടെ യുവതി പൊലീസില്‍ പരാതിപ്പെട്ടു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മുളന്തുരുത്തി പൊലീസ് ഇയാളെ ഹൈദരാബാദില്‍ നിന്നും പിടികൂടി.

Related posts:

Leave a Reply

Your email address will not be published.