സല്‍മാന്‍ ഖാനെതിരെ വധഭീഷണി സന്ദേശമയച്ച 21കാരന്‍ അറസ്റ്റില്‍
1 min read
മുംബൈ: ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെതിരെ വധഭീഷണി സന്ദേശമയച്ച യുവാവ് പിടിയില്‍. ഇമെയിലായി വധഭീഷണി സന്ദേശമയച്ച 21കാരനെ മുംബൈ പൊലീസാണ് പിടികൂടിയത്.
രാജസ്ഥാന്‍ ജോധ്പൂരിലെ ലുനി പൊലീസ് സ്റ്റേഷനു കീഴിലുള്ള രോഹിച്ച കലന്‍ ഗ്രാമത്തിലെ സിയാഗോണ്‍ കി ധനിയില്‍ താമസക്കുന്ന ധക്കാട് രാം ബിഷ്‌ണോയ് (21) ആണ് അറസ്റ്റിലായത്.
ആയുധ നിയമപ്രകാരമുള്ള മറ്റൊരു കേസില്‍ ജാമ്യത്തിലാണ് ഇയാളെന്ന് പൊലീസ് അറിയിച്ചു. മുംബൈയിലെ ബാന്ദ്ര പൊലീസാണ് പ്രതിയെ ജോധ്പൂരിലെത്തി പിടികൂടിയത്. തുടര്‍ന്ന് ഇയാളെ മുംബൈയിലേക്ക് കൊണ്ടുപോയി.