തിയറ്ററുകളില്‍ കൊടുങ്കാറ്റായി ‘2018’; റെക്കോര്‍ഡുകള്‍ ഭേദിച്ച് ജൂഡ് ആന്തണി ചിത്രം 100 കോടി ക്ലബില്‍
1 min readകൊച്ചി: മലയാളത്തില്‍ അതിവേഗ 100 കോടി ക്ലബില്‍ സ്ഥാനം പിടിച്ച് ജൂഡ് ആന്തണി ചിത്രം 2018. റിലീസായി 11ാം ദിവസം പിന്നിടുമ്പോള്‍ കേരളത്തില്‍ നിന്നും മാത്രം 44 കോടിയാണ് ചിത്രം നേടിയത്.
ചിത്രത്തിന്റെ ഇതുവരെയുള്ള ആഗോള കളക്ഷന്‍ 100 കോടിയാണ്. അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് സന്തോഷവാര്‍ത്ത പ്രേക്ഷകരെ അറിയിച്ചത്.
സംവിധായകന്‍ ജൂഡ് ആന്തണി, നടന്‍ ആസിഫ് അലി എന്നിവര്‍ സോഷ്യല്‍ മീഡിയയില്‍ ഇത് പങ്കുവെക്കുകയും ചെയ്തു. സൂപ്പര്‍സ്റ്റാറുകളുടെ മാത്രം സിനിമകള്‍ എത്തിയിരുന്ന 100 കോടി ക്ലബിലേക്ക് 2018 കയറുമ്പോള്‍ അത് കേരളത്തിലെ സാധാരണക്കാരുടെ കൂടി വിജയമാണ്.
മോഹന്‍ലാലിന്റെ പുലിമുരുകന്‍, ലൂസിഫര്‍ എന്നീ ചിത്രങ്ങളാണ് 100 കോടി ക്ലബിലെത്തിയ മലയാള സിനിമകള്‍. മൂന്ന് ആഴ്ചയ്ക്ക് ശേഷം ചിത്രം ഒടിടിയില്‍ റിലീസ് ചെയ്യും. സോണി ലൈവിനാണ് ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് അവകാശം.
ആദ്യ ദിനം 1.85 കോടി രൂപയായിരുന്നു ചിത്രത്തിന്റെ കലക്ഷന്‍.