മണ്ണെണ്ണ ഉള്ളില്‍ചെന്ന് ചികിത്സയിലിരിക്കെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു
1 min readചെര്‍ക്കള: കാസര്‍കോട് മണ്ണെണ്ണ ഉള്ളില്‍ചെന്ന് ചികിത്സയിലിരിക്കെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. പാണലം പെരുമ്പള കടവിലെ ഓട്ടോ ഡ്രൈവറായ പാറപ്പുറം മുഹമ്മദ് അഷറഫിന്റെയും കെ.എം.ഫമീനയുടെയും മകന് എം.എ.ഉമ്മര്‍ അഫ്ത്വാബുദ്ദീന്‍ (16) ആണ് മരിച്ചത്. പത്താം ക്ലാസ് പരീക്ഷക്കിടെയാണ് വിദ്യാര്‍ത്ഥി മരിച്ചത്.
വെള്ളിയാഴ്ച ഉച്ചയോടെയാണ് കുട്ടിയെ അസ്വസ്ഥതയെത്തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചത്. നായന്മാര്മൂല തന്ബീഹുല് ഇസ്ലാം ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ഥിയാണ് അഫ്ത്വാബുദ്ദീന്‍. വെള്ളിയാഴ്ച രാവിലെ നടന്ന പരീക്ഷ ഉള്‍പ്പെടെ നാല് പരീക്ഷകള്‍ കുട്ടി എഴുതി.