തമിഴ്‌നാട്ടില്‍ വ്യാജ മദ്യം കഴിച്ച് പത്ത് മരണം; നിരവധി പേര്‍ ചികിത്സയില്‍

1 min read

ചെന്നൈ: തമിഴ്‌നാട്ടിലെ വില്ലുപുരം, ചെങ്കല്‍പട്ട് ജില്ലകളില്‍ വിഷമദ്യ ദുരന്തം. വ്യാജ മദ്യം കഴിച്ച് രണ്ട് സ്ഥലത്തുമായി പത്ത് പേര്‍ മരിച്ചു. നിരവധി പേരാണ് ചികിത്സയിലുള്ളത്. മരിച്ച പത്ത് പേരില്‍ മൂന്ന് പേര്‍ സ്ത്രീകളാണ്.

ഇരു സ്ഥലങ്ങളിലുമായി വെള്ളിയാഴ്ചയും ഇന്നലെയുമാണ് ആളുകള്‍ വ്യാജ മദ്യം കഴിച്ചത്. സംഭവത്തിന് പിന്നാലെ ദുരന്ത മേഖലയിലെ പൊലീസ്, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരെ സസ്‌പെന്‍ഡ് ചെയ്തു.

വില്ലുപുരം ജില്ലയിലെ മരക്കാനത്ത് ആറ് പേരാണ് മരിച്ചത്. എക്കിയാര്‍കുപ്പം സ്വദേശികളാണ് മരിച്ചത്. ചെങ്കല്‍പട്ട് ജില്ലയില്‍ മധുന്തഗത്താണ് ദുരന്തം. വെള്ളിയാഴ്ച രണ്ട് പേരും ഇന്നലെ ദമ്പതികളുമാണ് ഇവിടെ മരിച്ചത്. പത്ത് മരണങ്ങളും വ്യാജ മദ്യം കഴിച്ചാണെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു.

Related posts:

Leave a Reply

Your email address will not be published.