രാഹുൽഗാന്ധിയുടെ വയനാട് ഓഫീസിലെ സൗജന്യ ഫോണും ഇന്റർനെറ്റും വിച്ഛേദിച്ചു; നടപടി അയോഗ്യതയുടെ പശ്ചാത്തലത്തിൽ

1 min read

04936209988 എന്ന നമ്പറിലുള്ളതാണ് കണക്ഷൻ
കൽപ്പറ്റ : രാഹുൽഗാന്ധിയുടെ വയനാട് ഓഫീസിലെ ഫോണും ഇന്റർനെറ്റ് കണക്ഷനും വിച്ഛേദിച്ചു. എം.പി എന്ന നിലയിൽ നൽകിയ സൗജന്യ കണക്ഷനാണ് ബിഎസ്എൻഎൽ വിച്ഛേദിച്ചത്. 04936209988 എന്ന നമ്പറിലുള്ളതാണ് കണക്ഷൻ. മോദി സമുദായത്തെ അധിക്ഷേപിച്ച കേസിൽ, മാർച്ച് 23ന് സൂറത്ത് കോടതി രണ്ടു വർഷത്തെ തടവിനു രാഹുലിനെ ശിക്ഷിച്ചിരുന്നു. ഇതിനെത്തുടർന്ന് എം.പി സ്ഥാനത്തുനിന്ന് അയോഗ്യനായതോടെയാണ് ബിഎസ്എൻഎൽ കണക്ഷൻ വിച്ഛേദിച്ചത്. കണക്ഷൻ റദ്ദാക്കുന്ന കാര്യം ബിഎസ്എൻഎൽ ചൊവ്വാഴ്ച തന്നെ എം.പി ഓഫീസിൽ അറിയിച്ചിരുന്നു.
സൂറത്ത് കോടതി വിധിക്കെതിരെ രാഹുൽ നൽകിയ അപ്പീൽ കോടതി പരിഗണിക്കുന്നത് മെയ് 3നാണ്. അതേസമയം ഏപ്രിൽ 11ന് രാഹുൽഗാന്ധി വയനാട്ടിൽ എത്തുമെന്ന് കോൺഗ്രസ് പ്രവർത്തകർ പറയുന്നു. പക്ഷേ, അയോഗ്യനാക്കപ്പെട്ടതിനാൽ എം.പി.യെന്ന നിലയിൽ ഔദ്യോഗിക കാര്യങ്ങളിൽ അദ്ദേഹത്തിന് ഇടപെടാനാവില്ല.
ഇതിനിടെ രാഹുൽഗാന്ധി എഴുതിയ കത്ത് കൽപ്പറ്റ മണ്ഡലത്തിലെ വീടുകളിൽ വിതരണം ചെയ്തു തുടങ്ങി.

Related posts:

Leave a Reply

Your email address will not be published.