കാളിദേവിയെ അപമാനിക്കുന്ന ചിത്രം പിൻവലിച്ച് യുക്രെയ്ൻ, നടപടി ഇന്ത്യയുടെ പ്രതിഷേധത്തെ തുടർന്ന്

1 min read

യുക്രെയ്‌നെ വിമർശിച്ച് കേന്ദ്രവാർത്താ വിതരണ മന്ത്രാലയം ഉപദേഷ്ടാവ് കാഞ്ചൻ ഗുപ്ത

കീവ് : കാളിയെ അപകീർത്തിപ്പെടുത്തുന്ന ചിത്രം പിൻവലിച്ച് യുക്രെയ്ൻ. ഇന്ത്യയിലെ ഹൈന്ദവ വിശ്വാസികളിൽ നിന്നും ശക്തമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലായിരുന്നു യുക്രെയ്‌നിന്റെ നടപടി. ചിത്രം പിൻവലിച്ചെങ്കിലും യുക്രെയ്‌നെതിരായ പ്രതിഷേധം തുടരുകയാണ്.
യുക്രെയ്ൻ പ്രതിരോധ മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് ആയ ഡിഫൻസ് യു എന്നതിലാണ് കാളിയെ അപഹസിക്കുന്ന ചിത്രം പങ്കുവെച്ചത്. റഷ്യയും യുക്രെയ്‌നും തമ്മിലുള്ള സംഘർഷം ഇപ്പോഴും തുടരുകയാണ്. ഇതിന്റെ ഭാഗമായി യുക്രെയ്ൻ നടത്തിയ സ്‌ഫോടനത്തിൽ നിന്നും ഉയർന്ന പുകയ്ക്കുള്ളിൽ കാളിയെ വരയ്ക്കുകയായിരുന്നു. കാളിയുടെ മുഖത്തിന് ഹോളിവുഡ് താരം മെർലിൻ മൺറോയുമായി സാമ്യം ഉണ്ടായിരുന്നു. ‘വർക്ക് ഓഫ് ആർട്ട്’ എന്ന തലക്കെട്ടോടെയാണ് പ്രതിരോധ മന്ത്രാലയം ചിത്രം പങ്കുവെച്ചത്.
ചിത്രം നിമിഷനേരം കൊണ്ട് സാമൂഹ്യ മാദ്ധ്യമങ്ങളിൽ വാപകമായി പ്രചരിച്ചു. ഇത് ഇന്ത്യക്കാരുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് പ്രതിഷേധം ഉയർന്നത്. സംഭവം കണ്ടതോടെ യുക്രെയ്‌നെ വിമർശിച്ച് കേന്ദ്രവാർത്താ വിതരണ മന്ത്രാലയം ഉപദേഷ്ടാവ് കാഞ്ചൻ ഗുപ്ത രംഗത്തെത്തി. യുക്രെയ്ൻ സർക്കാരിന്റെ യഥാർത്ഥ മുഖമാണ് ചിത്രത്തിലൂടെ വ്യക്തമാക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. റഷ്യയുമായുള്ള യുദ്ധവേളയിൽ ഇന്ത്യ നൽകിയ സഹായങ്ങളെല്ലാം യുക്രെയ്ൻ മറന്നുവെന്ന വികാരമാണ് ഇന്ത്യക്കാർക്കിടയിൽ ഉണ്ടായത്.

Related posts:

Leave a Reply

Your email address will not be published.