ആഡംബര വാഹനവുമായി ടര്‍ഫിനുള്ളില്‍ അതിക്രമിച്ചുകയറി അക്രമം നടത്തിയ രണ്ടുപേരെ പൊലീസ് പിടികൂടി.

1 min read
.

തിരുവനന്തപുരം: ആഡംബര വാഹനവുമായി ടര്‍ഫിനുള്ളില്‍ അതിക്രമിച്ചുകയറി അക്രമം നടത്തിയ കേസില്‍ രണ്ടുപേരെ പൊലീസ് പിടികൂടി. പാലോട് നന്ദിയോട് മണ്ണാര്‍കുന്ന് മിഥുനത്തില്‍ മിഥുന്‍, കള്ളിപ്പാറ സ്വദേശി അഖില്‍ എന്നിവരെയാണ് പാലോട് പൊലീസ് പിടികൂടിയത്. പാലോട് പച്ച ശാസ്താ ക്ഷേത്രത്തിനു സമീപം പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് ടര്‍ഫില്‍ ആഡംബര വാഹനവുമായെത്തി അതിക്രമിച്ചുകയറുകയും അവിടെ ഉണ്ടായിരുന്നവരെ ദേഹോപദ്രവം ഏല്‍പ്പിച്ച് അതിക്രമം നടത്തിയെന്ന പരാതിയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ടര്‍ഫില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഫ്‌ലഡ്‌ലൈറ്റ് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ എറിഞ്ഞു പൊട്ടിക്കുകയും ചെയ്തതായാണ് പരാതി. സംഭവശേഷം പ്രതികള്‍ ഒളിവിലായിരുന്നു. അറസ്റ്റിലായ യുവാക്കള്‍ പാലോട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ കൊലപാതകശ്രമം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതികളാണെന്നും പൊലീസ് അറിയിച്ചു.

പാലോട് ഇന്‍സ്‌പെക്ടര്‍ പി ഷാജിമോന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ എ നിസാറുദ്ദീന്‍, റഹീം സിപിഒ മാരായ വിനീത്, സുലൈമാന്‍, എസ്.സി.പി.ഒ മാരായ രാജേഷ്, സജീവ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതികളെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Related posts:

Leave a Reply

Your email address will not be published.