തെറ്റായ യുപിഐ ഐഡിയിലേക്ക് പണമിടപാട് നടത്തിയ ശേഷം പണം തിരിച്ചു കിട്ടാന്‍ ചെയ്യേണ്ടത്
1 min readയുപിഐ വഴിയുള്ള ഇടപാടുകളില്‍ വന്‍ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. ഒരു ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്യാനും ആവശ്യമുള്ള തുക നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാനും സാധിക്കുന്നതിനാല്‍ ബാങ്കുകളില്‍ നേരിട്ടെത്തി ഇടപാടുകള്‍ നടത്തേണ്ടതായി വരുന്നില്ല. വഴിയോര കച്ചവടക്കാര്‍ മുതല്‍ റീട്ടെയില്‍ വ്യാപാരികള്‍ വരെ ഇപ്പോള്‍ യുപിഐ വഴിയാണ് പണം കൈമാറുന്നത്.
യുപിഐ ഒരു സുരക്ഷിത പേയ്‌മെന്റ് സംവിധാനമാണെങ്കിലും, നിങ്ങളുടെ ഭാഗത്തുനിന്നുള്ള അശ്രദ്ധ ചിലപ്പോള്‍ സാമ്പത്തികമായി നഷ്ടം വരുത്തി വെച്ചേക്കാം. ഉദാഹരണത്തിന്, തെറ്റായ യുപിഐ ഐഡി നല്‍കുകയും മറ്റൊരാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് തെറ്റായി പണം അയയ്ക്കുകയും ചെയ്‌തേക്കാം. ഇങ്ങനെ വന്നാല്‍ എന്ത് ചെയ്യും? നമ്മളില്‍ ഭൂരിഭാഗവും അത്തരം സാഹചര്യങ്ങളില്‍ പരിഭ്രാന്തരാകാറുണ്ട്, എന്നാല്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അഭിപ്രായത്തില്‍, ശരിയായ നടപടികള്‍ സ്വീകരിച്ച് നിങ്ങള്‍ക്ക് ട്രാന്‍സ്ഫര്‍ ചെയ്ത തുക വീണ്ടെടുക്കാനാകും.
യുപിഐ പോലുള്ള ഡിജിറ്റല്‍ സംവിധാനങ്ങള്‍ വഴി ഇടപാടുകളില്‍ തെറ്റ് സംഭവിക്കുമ്പോള്‍, ഉപഭോക്താവ് ആദ്യം ഏത് പേയ്‌മെന്റ് സംവിധാനമാണോ ഉപയോഗിച്ചത് അതില്‍ പരാതി നല്‍കണമെന്ന് ആര്‍ബിഐ വ്യക്തമാക്കുന്നു. പേടിഎം, ഗൂഗിള്‍പേ, ഫോണ്‍പേ തുടങ്ങിയ ആപ്ലിക്കേഷനുകളുടെ ഉപഭോക്തൃ സേവനത്തില്‍ നിങ്ങള്‍ക്ക് പരാതിപ്പെടുകയും അതുല്‍ നിന്നും നിങ്ങള്‍ക്ക് സഹായം തേടുകയും റീഫണ്ട് നല്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്യാം.
ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്ലിക്കേഷന്‍ നിങ്ങളുടെ പ്രശ്‌നം പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടാല്‍, നിങ്ങള്‍ക്ക് ആര്‍ബിഐയുടെ ഓംബുഡ്‌സ്മാനെ സമീപിക്കാം. ആര്‍ബിഐ പറയുന്നതനുസരിച്ച്, ‘സ്‌കീമിലെ ക്ലോസ് 8 പ്രകാരം ഉപഭോക്തൃ പരാതികള്‍ പരിഹരിക്കാന്‍ ആര്‍ബിഐ നിയോഗിച്ച മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ഓംബുഡ്‌സ്മാന്‍. യുപിഐ, ഭാരത് ക്യുആര്‍ കോഡ് എന്നിവ വഴിയുള്ള പേയ്‌മെന്റ് ഇടപാടുകളെ സംബന്ധിച്ച ആര്‍ബിഐ നിര്‍ദ്ദേശങ്ങള്‍ പേയ്‌മെന്റ് സംവിധാനം പാലിക്കാത്തപ്പോള്‍, ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് ഫണ്ട് ക്രെഡിറ്റ് ചെയ്യുന്നതില്‍ പരാജയപ്പെടുകയോ ന്യായമായ തുകയ്ക്കുള്ളില്‍ തുക തിരികെ നല്‍കാതിരിക്കുകയോ ചെയ്താല്‍ ഉപഭോക്താവിന് പരാതികള്‍ ഫയല്‍ ചെയ്യാം.