പൃഥ്വീരാജ് ചിത്രം തീര്‍പ്പിന്റെ തീം സോങ് റിലീസ് ചെയ്തു. ആഗസ്റ്റ് 25ന് ചിത്രം തിയറ്ററുകളിലെത്തും

1 min read

പൃഥ്വിരാജിനെ നായകനാക്കി രതീഷ് അമ്പാട്ട് സംവിധാനം ചെയ്യുന്ന തീര്‍പ്പി’ലെ തീം സോംഗ് റിലീസ് ചെയ്തു. ‘രാവില്‍’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ സംഗീത സംവിധാനവും രചനയും നിര്‍വഹിച്ചിരിക്കുന്നത് മുരളി ഗോപിയാണ്. സയനോര ഫിലിപ് ആണ് ഗാനം ആലപിച്ചത്. ഓഗസ്റ്റ് 25ന് ചിത്രം തിയറ്ററുകളില്‍ എത്തും.

പ്രതികാരത്തിന്റെയും പകയുടെ ധ്വനി ഉയര്‍ത്തുന്നതാണ് ഗാനം. റിലീസ് ചെയ്ത് നിമിഷങ്ങള്‍ക്ക് ഉള്ളില്‍ തന്നെ പാട്ട് പ്രേക്ഷകര്‍ ഏറ്റെടുത്ത് കഴിഞ്ഞു. സംഗീത സംവിധായകനായ മുരളി ഗോപിയെ പ്രശംസിച്ച് കൊണ്ട് നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കമന്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ കോര്‍ത്തിണക്കി കൊണ്ടാണ് പാട്ട് പുറത്തിറങ്ങിയിരിക്കുന്നത്.

അബ്ദുള്ള മരക്കാര്‍ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ‘വിധിതീര്‍പ്പിലും പകതീര്‍പ്പിലും ഒരുപോലെ കുടിയേറിയ ഇരുതലയുള്ള ആ ഒറ്റവാക്ക്’, എന്ന ടാഗ്‌ലൈനോടെ എത്തുന്ന ചിത്രത്തില്‍ ഇന്ദ്രജിത്ത് ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സൈജു കുറുപ്പ്, ഇഷ തല്‍വാര്‍, വിജയ് ബാബു, ഹന്ന റെജി കോശി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നത്. വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.

അതേസമയം, കടുവയാണ് പൃഥ്വിരാജിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ഷാജി കൈലാസ് സംവിധാനം ചെയ്ത 50 കോടി ക്ലബ്ബില്‍ ഇടംനേടിയിരുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് നിര്‍മ്മാണം. ആദം ജോണിന്റെ സംവിധായകനും ‘ലണ്ടന്‍ ബ്രിഡ്ജ്’, ‘മാസ്റ്റേഴ്‌സ്’ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് ‘കടുവ’യുടെയും രചന നിര്‍വഹിച്ചത്. ഷാജി കൈലാസിന്റെ തന്നെ കാപ്പ എന്ന ചിത്രവും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. പൃഥ്വിരാജ് തന്നെയാണ് നായകന്‍.

Related posts:

Leave a Reply

Your email address will not be published.