ഓസ്‌കര്‍ നോമിനേഷനില്‍ മത്സരിക്കാന്‍ ‘ശ്യാം സിന്‍ഹ റോയ്‌യും’

1 min read

നാനി നായകനായി പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ‘ശ്യാം സിന്‍ഹ റോയ്’. സായ് പല്ലവി ആണ് ചിത്രത്തില്‍ നായികയായി എത്തിയത്. ഇത്തവണത്തെ ഓസ്‌കര്‍ അവാര്‍ഡിനുള്ള നോമിനേഷനിനായി ‘ശ്യാം സിന്‍ഹ റോയ്‌യും’ മത്സരിക്കുന്നു . മൂന്ന് വിഭാഗങ്ങളിലെ ഓസ്‌കര്‍ നോമിനേഷനു വേണ്ടിയാണ് ശ്യാം സിന്‍ഹ റോയ് അയച്ചിരിക്കുന്നത്.

‘ശ്യാം സിന്‍ഹ റോയ്’ പിരോയോഡിക് ഫിലിം, പശ്ചാത്തല സംഗീത, ക്ലാസ്സിക്കല്‍ കള്‍ച്ചറല്‍ ഡാന്‍സ് ഇന്‍ഡി ഫിലിം എന്നീ വിഭാഗത്തിലെ ഓസ്‌കര്‍ നോമിനേഷനു വേണ്ടിയാണ് മത്സരിക്കുക. രാഹുല്‍ സംകൃത്യനാണ് ചിത്രം സംവിധാനം ചെയ്തത്. ഗാനങ്ങള്‍ എഴുതിയത് സിരിവെന്നെലെ സീതാരാമ ശാസ്ത്രിയാണ്. മിക്കി ജെ മെയര്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.

‘ശ്യാം സിന്‍ഹ റോയി’യെന്ന ചിത്രം നിര്‍മിച്ചത് ശ്രീ വെങ്കട്ട് ബോയ്‌നപ്പള്ളിയാണ്. നിഹാരിക എന്റര്‍ടൈന്‍മെന്റിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. അവിനാശ് കൊല്ല ആണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. എസ് വെങ്കട്ട രത്‌നമാണ് ചിത്രത്തിന്റെ സഹനിര്‍മാതാവ്. മഡോണ സെബാസ്റ്റ്യന്‍, രാഹുല്‍ രവീന്ദ്രന്‍, മുരളി ശര്‍മ്മ, അഭിനവ് ഗോമതം, ജിഷു സെന്‍ ഗുപ്ത, ലീലാ സാംസണ്‍, മനീഷ് വാദ്വ, ബരുണ്‍ ചന്ദ എന്നിവരാണ് മറ്റു അഭിനേതാക്കള്‍. നൃത്ത സംയോജനം: കൃതി മഹേഷ്, യാഷ്. പി ആര്‍ ഒ: വംശി ശേഖര്‍, പി ശിവപ്രസാദ്. തെലുങ്ക് ഭാഷയില്‍ നിര്‍മിച്ച ചിത്രം മലയാളത്തിലടക്കം മൊഴിമാറ്റിയും എത്തിയിരുന്നു.

നാനി ഇരട്ട വേഷത്തില്‍ ആയിരുന്നു ചിത്രത്തില്‍ അഭിനയിച്ചത്. ‘വാസു’ എന്ന ചലച്ചിത്രകാരനായിട്ടായിരുന്നു ഒരു വേഷം. ബംഗാള്‍ തെലുങ്ക് ഇതിഹാസ എഴുത്തുകാരനായ ‘ശ്യാം സിന്‍ഹ റോയ്’ ആയിട്ടും ചിത്രത്തില്‍ നാനി വേഷമിട്ടു. ‘റോസി’ എന്ന കഥാപാത്രമായിട്ടായിരുന്നു ചിത്രത്തില്‍ സായ് പല്ലവി അഭിനയിച്ചത്.

Related posts:

Leave a Reply

Your email address will not be published.