പേരില്‍ മാറ്റം വരുത്തി സുരേഷ് ഗോപി.

1 min read

പേരില്‍ മാറ്റം വരുത്തി നടനും മുന്‍ എംപിയുമായ സുരേഷ് ?ഗോപി. തന്റെ സോഷ്യല്‍ മീഡിയ പേജുകളിലെ പേരിലാണ് സുരേഷ് ?ഗോപി മാറ്റം വരുത്തിയിരിക്കുന്നത്. പേരിന്റെ സ്‌പെല്ലിങ്ങില്‍ ഒരു ‘എസ്’ കൂടി ചേര്‍ത്താണ് മാറ്റം. അതായത് ‘Suresh Gopi ‘ എന്ന സ്‌പെല്ലിങ്ങിന് പകരം ‘Suressh Gopi’, എന്നാണ് മാറ്റിയിരിക്കുന്നത്.

അടുത്തിടെ നടി ലെനയും തന്റെ പേരിലെ സ്‌പെല്ലിങ്ങില്‍ മാറ്റം വരുത്തിയിരുന്നു. ‘Lena’ എന്നതില്‍ നിന്നും ‘Lenaa’ എന്നാണ് നടി മാറ്റിയത്. റായ് ലക്ഷ്മി, റോമ തുടങ്ങി നിരവധി താരങ്ങളും ഇത്തരത്തില്‍ പേരില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നു.

അതേസമയം, മേ ഹൂം മൂസ എന്ന ചിത്രമാണ് സുരേഷ് ഗോപിയുടേതായി റിലീസ് കാത്തിരിക്കുന്ന ചിത്രം. ജിബു ജേക്കബ് ആണ് സംവിധാനം. സുരേഷ് ഗോപിയുടെ കരിയറിലെ 253ാം ചിത്രം കൂടിയാണിത്. ചില യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കിയുള്ള ചിത്രത്തില്‍ സമകാലിക ഇന്ത്യന്‍ അവസ്ഥകള്‍ കടന്നുവരുമെന്ന് സംവിധായകന്‍ നേരത്തെ പറഞ്ഞിരുന്നു. സെപ്റ്റംബര്‍ 30 ന് ലോകമെമ്പാടുമുള്ള തീയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.

ജോണി ആന്റണി, സൈജു കുറുപ്പ്, ഹരീഷ് കണാരന്‍, മേജര്‍ രവി, മിഥുന്‍ രമേശ്, ശശാങ്കന്‍ മയ്യനാട്, കണ്ണന്‍ സാഗര്‍, അശ്വിനി, സരണ്‍, ജിജിന, ശ്രിന്ദ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെയും തോമസ്സ് തിരുവല്ല ഫിലിംസിന്റെയും ബാനറുകളില്‍ ഡോ. സി ജെ റോയ്, തോമസ് തിരുവല്ല എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണന്‍ നിര്‍വ്വഹിക്കുന്നു. തിരക്കഥ റൂബേഷ് റെയിന്‍

പാപ്പന്‍ എന്ന ചിത്രമാണ് സുരേഷ് ഗോപിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയത്. നീണ്ട ഇടവേളക്ക് ശേഷം സംവിധായകന്‍ ജോഷിയും സുരേഷ് ഗോപിയും ഒന്നിച്ച ചിത്രം കൂടി ആയിരുന്നു ഇത്. ഹിറ്റ് ജോഡികള്‍ വീണ്ടും ഒന്നിച്ചപ്പോള്‍ മലയാള സിനിമയ്ക്ക് മറ്റൊരു പൊന്‍ തുവല്‍ കൂടിയാണ് ലഭിച്ചത്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രം ജൂലൈ 29 ന് ആണ് തിയറ്ററുകളില്‍ എത്തിയത്. ഉത്രാട ദിനമായ സെപ്റ്റംബര്‍ 7 ന് ചിത്രം സീ 5ല്‍ പ്രീമിയര്‍ ചെയ്യും.

Related posts:

Leave a Reply

Your email address will not be published.