പ്രഗ്‌നന്‍സി ടെസ്റ്റ് പോസിറ്റീവ്, ചിത്രങ്ങളുമായി പാര്‍വതിയും നിത്യ മേനനും

1 min read

കഴിഞ്ഞ കുറച്ചു മണിക്കൂറുകളായി സയനോര, പാര്‍വതി തിരുവോത്ത്, നിത്യ മേനന്‍ എന്നിവരുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടുന്നത്. പ്രെഗ്‌നന്‍സി ടെസ്റ്റ് പോസിറ്റീവ് ആയ ഫോട്ടോയാണ് മൂവരും പങ്കുവച്ചിരിക്കുന്നത്. ‘ആന്‍ഡ് ദി വണ്ടര്‍ ബിഗിന്‍സ്’ എന്നാണ് പോസ്റ്റുകള്‍ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.

പലരും താരങ്ങള്‍ ഗര്‍ഭിണിയാണെന്ന തരത്തിലാണ് കമന്റുകള്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായുള്ളതാണ് ഈ പോസ്റ്റുകള്‍. നാദിയ മൊയ്ദു, പാര്‍വതി തിരുവോത്ത് , നിത്യ മേനോന്‍, പദ്മ പ്രിയ, അര്‍ച്ചന പദ്മിമി എന്നിവര്‍ സിനിമയില്‍ ഗര്‍ഭിണികളായി വേഷമിടുക എന്നാണ് സൂചന. ഗായിക സായനോര ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയാകും ഇത്. ചിത്രത്തെ സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നാണ് വിവരം. വണ്ടര്‍ വുമണ്‍ എന്നാണ് ചിത്രത്തിന്റെ പേരെന്നും സൂചനകളുണ്ട്.

അതേസമയം, പുഴു എന്ന ചിത്രമാണ് പാര്‍വതിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. മമ്മൂട്ടി നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് രത്തീനയാണ്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും ഒടിടിയില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നായിരുന്നു. തങ്കലാന്‍ എന്ന വിക്രം ചിത്രമാണ് പാര്‍വതിയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ അടുത്തിടെയാണ് പ്രഖ്യാപിച്ചത്. വിക്രത്തിന്റെ കരിയറിലെ 61ാം ചിത്രം കൂടിയാണിത്.

Related posts:

Leave a Reply

Your email address will not be published.