പൈസ ഉണ്ടാക്കാന്‍ വേറെ വഴി നോക്ക്: വ്യാജ നിരൂപകര്‍ക്കെതിരെ ഷെയ്ന്‍ നിഗം

1 min read

സമൂഹമാധ്യമങ്ങളിലൂടെ സിനിമ നിരൂപണം ചെയ്യുന്ന ബ്ലോഗര്‍മാര്‍ക്കെതിരെ നടന്‍ ഷെയ്ന്‍ നിഗം. പൈസയ്ക്കു വേണ്ടി മാത്രമാണ് ഇവര്‍ ഇത്തരം നിരൂപണങ്ങള്‍ ചെയ്യുന്നതെന്നും നല്ല സിനിമകളെ കൊന്ന് തിന്നരുതെന്നും ഷെയ്ന്‍ നിഗം പറയുന്നു. വ്യാജ നിരൂപകരെ പ്രേക്ഷകര്‍ ബഹിഷ്‌കരിക്കുകയാണെന്നും ഷെയ്ന്‍ കൂട്ടിച്ചേര്‍ത്തു.

”ഞാന്‍ പറഞ്ഞ ഈ നിരൂപകരുടെ സംഘടന പ്രതികരിച്ചു തുടങ്ങി. അപ്പോള്‍ ഞാന്‍ പറഞ്ഞത് സത്യമാണ് എന്ന് എല്ലാവര്‍ക്കും മനസ്സിലായില്ലേ? പൈസയ്ക്കു വേണ്ടിയാണ് നിങ്ങള്‍ ഇതു ചെയ്യുന്നതെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. പൈസ ഉണ്ടാക്കാന്‍ വേറെ വഴി നോക്കൂ. നല്ല സിനിമകളെ കൊന്ന് തിന്നരുത്. വ്യാജ നിരൂപകരെ ബഹിഷ്‌കരിക്കുക.”ഷെയ്ന്‍ നിഗം കുറിച്ചു.

ഷെയ്ന്‍ നായകനായെത്തിയ ഉല്ലാസം സിനിമ മോശമാണെന്ന് സമൂഹമാധ്യമങ്ങളിലൂടെ ചില ബ്ലോഗര്‍മാര്‍ പറഞ്ഞു പരത്തിയിരുന്നു. ഈ വിഡിയോ ശ്രദ്ധയില്‍പ്പെട്ട ഷെയ്ന്‍ ഇക്കൂട്ടര്‍ക്കെതിരെ പരാതിയുമായി രംഗത്തുവരുകയും ചെയ്തു. സിനിമയെന്തെന്ന് പഠിക്കാതെയും ഇതിനെക്കുറിച്ച് യാതൊരു ധാരണയും ഇല്ലാതെയാണ് ചിലര്‍ സിനിമാ നിരൂപണം ചെയ്യുന്നതെന്നായിരുന്നു ഷെയ്ന്‍ പറഞ്ഞത്. പൈസ കൊടുത്തു കഴിഞ്ഞാല്‍ മോശം പറഞ്ഞവര്‍ തന്നെ പിന്നീട് ഈ സിനിമയെക്കുറിച്ച് നല്ലതു പറയുമെന്നും ഷെയ്ന്‍ പറഞ്ഞു.

Leave a Reply

Your email address will not be published.