പഠാനിലെ ഗാനം ഹിന്ദു മതത്തിനെതിരായ ആക്രമണമെന്ന് ‘ശക്തിമാന്‍’ മുകേഷ് ഖന്ന

1 min read

മുംബൈ: ഷാരൂഖ് ഖാന്‍ ചിത്രം പഠാനിലെ ആദ്യ ഗാനം ‘ബേഷാരം രംഗ്’ തിങ്കളാഴ്ച പുറത്തിറങ്ങിയത് മുതല്‍ വിവാദങ്ങളിലാണ്. ബിജെപി മന്ത്രി നരോത്തം മിശ്രയും ബിജെപി എംഎല്‍എ രാം കദമും ഗാനത്തില്‍ ദീപിക പദുക്കോണ്‍ ധരിച്ച വസ്ത്രങ്ങളെ വിമര്‍ശിച്ച് രംഗത്ത് ഇറങ്ങിയപ്പോല്‍. ചിത്രത്തിനെതിരെ ചില തീവ്ര മതസംഘടനകള്‍ ബഹിഷ്‌കരണ ഭീഷണിയുമായി രംഗത്തുണ്ട്.

ഇപ്പോഴിതാ നടന്‍ മുകേഷ് ഖന്നയും ചിത്രത്തിലെ ഗാനത്തിനെതിരെ രംഗത്തെത്തി. ‘ബേഷാരം രംഗ്’ എന്ന ഗാനം ഹിന്ദു മതത്തിനെതിരായ ആക്രമണമാണെന്നാണ് എന്നാണ് പഴയ ശക്തിമാന്‍ താരം വിശേഷിപ്പിക്കുന്നത്. ഗാനത്തിലെ പ്രധാന പ്രശ്‌നം ‘അശ്ലീലത’ ആണെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം ഗാനങ്ങളാണ് ബോളിവുഡിനെ പ്രതിസന്ധിയിലാക്കുന്നത് എന്നും ഖന്ന പറയുന്നു.

‘ബേഷാരം രംഗില്‍’ ദീപിക പദുക്കോണിന്റെ വസ്ത്രങ്ങളെക്കുറിച്ച് പറഞ്ഞ മുകേഷ് ഖന്ന. ‘നമ്മുടെ രാജ്യം സ്‌പെയിനോ സ്വീഡനോ അല്ല, എല്ലാം അനുവദിക്കുന്ന ഒരു രാജ്യമല്ല. ഇത്രയും പരിമിതമായ വസ്ത്രം ധരിച്ച് ആളുകളെ നിങ്ങള്‍ ആദ്യം അവതരിപ്പിക്കും, അടുത്തതായി നിങ്ങള്‍ അവരെ വസ്ത്രമില്ലാതെ അവതരിപ്പിക്കും’.

സെന്‍സര്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷനെതിരെയും മുകേഷ് ഖന്ന ആരോപണം ഉന്നയിച്ചു. ഹിന്ദു മതത്തിന് നേരെയുള്ള ഈ ആക്രമണങ്ങളെല്ലാം സെന്‍സര്‍ബോര്‍ഡ് കാണുന്നില്ലേ? സിനിമകള്‍ ആരുടെയും വ്യക്തിപരമായ വികാരങ്ങളെയും വിശ്വാസങ്ങളെയും വ്രണപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കുകയാണ് സെന്‍സര്‍ ബോര്‍ഡിന്റെ ജോലി.

യുവാക്കളെ വഴിതെറ്റിക്കുന്നതായ സിനിമകള്‍ സെന്‍സര്‍ കടമ്പ കടക്കരുത്. ഈ ഗാനത്തിന് യുവാക്കളുടെ മനസ്സ് മോശമാക്കാന്‍ കഴിയും, ഇത് ഒടിടിക്ക് വേണ്ടി ഉണ്ടാക്കിയ പാട്ടല്ല, സിനിമയാണ്. സെന്‍സര്‍ എങ്ങനെ അത് പാസാക്കും? ബോധപൂര്‍വമായ പ്രകോപനപരമായ വസ്ത്രധാരണം അവര്‍ കണ്ടില്ലേ? മുകേഷ് ഖന്ന ആരോപണം ഉന്നയിക്കുന്നു.

‘പഠാന്‍’ ആണ് ഇപ്പോള്‍ ബോളിവുഡിലെയും സിനിമാ ലോകത്തെയും ചര്‍ച്ചാ വിഷയം. രണ്ട് ദിവസം മുന്‍പ് ചിത്രത്തിന്റേതായി പുറത്തുവന്ന ?ഗാനരം?ഗത്തോടെ ‘പഠാന്‍’ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി ഒരു വിഭാ?ഗം രം?ഗത്തെത്തുക ആയിരുന്നു. ?ഗാനരം?ഗത്ത് ദീപിക പദുകോണ്‍ ധരിച്ച കാവി നിറത്തിലുള്ള ബിക്കിനിയാണ് ബഹിഷ്‌കരണത്തിന് കാരണം. നിരവധി പേരാണ് ബോയ്‌കോട്ട് പഠാന്‍ ക്യാമ്പയിനുമായി രം?ഗത്തെത്തുന്നത്. ഈ അവസരത്തില്‍ ബഹിഷ്‌കരണ ആഹ്വാനങ്ങള്‍ക്ക് എതിരെ നടന്‍ പ്രകാശ് രാജ് പങ്കുവച്ച ട്വീറ്റാണ് ശ്രദ്ധനേടുന്നത്.

സിനിമയില്‍ കാവി പാടില്ല എന്നാല്‍ കാവി ധരിച്ചവര്‍ ബലാത്സംഗം ചെയ്താല്‍ കുഴപ്പമില്ലേ എന്ന് പ്രകാശ് രാജ് ചോദിക്കുന്നു. കാവി വസ്ത്രം ധരിച്ചവര്‍ ബലാത്സംഗം ചെയ്താലും വിവാദ പ്രസ്താവനകള്‍ നടത്തിയാലും ഉണ്ടാകാത്ത പ്രശ്‌നമാണ് ഒരു സിനിമയിലെ വസ്ത്രധാരണത്തിന്റെ പേരില്‍ നടക്കുന്നതെന്ന് നടന്‍ ആരോപിച്ചു.

Related posts:

Leave a Reply

Your email address will not be published.