യോഗി ആദിത്യനാഥിനൊപ്പം ‘ജയിലര്‍’ കാണാനൊരുങ്ങി രജനികാന്ത്
1 min read
രജനികാന്ത് നായകനായി എത്തിയ ‘ജയിലര്‍’ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച് മുന്നേറുകയാണ്. ‘ജയിലറി’ന്റെ വിജയം ആരാധകര്‍ ആഘോഷിക്കുമ്പോള്‍ താരം തീര്‍ഥാടന യാത്രയിലാണ്. ഹിമാലയ സന്ദര്‍ശനം നടത്തിയ ശേഷം താരം ഇന്നലെ ഉത്തര്‍പ്രദേശില്‍ എത്തി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗിയെ സന്ദര്‍ശിക്കുമെന്ന് രജനികാന്ത് പറഞ്ഞു.
വിമാനത്താവളത്തില്‍ വെച്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്. യോഗി ആദിത്യനാഥിനൊപ്പം ‘ജയിലര്‍’ കാണുമെന്നും ആദ്ദേഹം പറഞ്ഞു. എല്ലാം ഭഗവാന്റെ അനുഗ്രഹം എന്നായിരുന്നു ചിത്രത്തിന് ലഭിക്കുന്ന പ്രതികരണങ്ങളില്‍ രജനികാന്തിന്റെ അഭിപ്രായം.
നെല്‍സണ്‍ രജനികാന്തിനെ നായകനാക്കി ഒരുക്കിയ ചിത്രത്തിന് അത്ഭുതപ്പെടുത്തുന്ന പ്രതികരണമാണ് രാജ്യമൊട്ടാകെ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. രജനികാന്തിന്റെ ‘ജയിലറി’ന്റെ കളക്ഷന്‍ 450 കോടി കടന്നു എന്നാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട്. തമിഴ്‌നാട്ടില്‍ നിന്ന് മാത്രം കളക്ഷന്‍ ഇരൂന്നൂറ് കോടിയോളം ആണെന്നും റിപ്പോര്‍ട്ടുണ്ട്.