അടൂരിനെ പുകഴ്ത്തി പിണറായി
1 min readതിരുവനന്തപുരം: കെ.ആര് നാരായണന് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുയരുന്ന ജാതി വിവേചന പരാതിയുടെ അടിസ്ഥാനത്തില്‍ വിവാദം ഒരുവശത്ത് പുരോഗമിക്കുകയാണ്. ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്മാന് സ്ഥാനത്ത് തുടരുന്ന സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണനെതിരെയും വിമര്‍ശനങ്ങളുടെ പെരുമഴയാണ്. ഈ സാഹചര്യത്തില്‍ അടൂരിനെ പ്രശംസിച്ചും പുകഴ്ത്തിയും രംഗത്തെത്തിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്.
ദേശാഭിമാനിയുടെ വാര്‍ഷികാഘോഷ ചടങ്ങിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. ലോകം കണ്ട മികച്ച സംവിധായകനാണ് അടൂരെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്തര്‍ദേശീയ രംഗത്തെ മലയാള സിനിമയുടെ ബ്രാന്‍ഡ് അംബാസിഡറാണ് അടൂരെന്നും സിനിമയോട് അടങ്ങാത്ത അഭിനിവേശമാണ് അടൂരിനുള്ളതെന്നും പിണറായി വിജയന് പറഞ്ഞു. ദേശാഭിമാനിയുടെ സമഗ്ര പുരസ്കാരം അടൂരിന് സമര്‍പ്പിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രി പ്രശംസിച്ചത്.