കുഴിയില്‍ വീഴാതെ പ്രേക്ഷകരെത്തി; ന്നാ താന്‍ കേസ് കൊട് ഹാഫ് സെഞ്ചറി അടിച്ചു.
1 min readപേരിലെ കൗതുകം കൊണ്ട് പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ ചിത്രമാണ് ‘ന്നാ താന്‍ കേസ് കൊട്’. കുഞ്ചാക്കോ ബോബനെ നായകനാക്കി ചിത്രം സംവിധാനം ചെയ്തത് രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ ആണ്. പോസ്റ്റര്‍ വാചകത്തിലെ വിവാദങ്ങള്‍ക്കിടെ പുറത്തിറങ്ങിയ ചിത്രം പ്രേക്ഷക നിരൂപക പ്രശംസകള്‍ നേടി പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ വിവാദങ്ങളില്‍ പതറാതെ കുഞ്ചാക്കോ ബോബന്‍ ചിത്രം ബോക്‌സ് ഓഫീസില്‍ ഹാഫ് സെഞ്ച്വറി അടിച്ചിരിക്കുകയാണ്.
കുഞ്ചാക്കോ ബോബന്‍ തന്നെയാണ് ന്നാ താന്‍ കൊട് 50 കോടി ക്ലബ്ബില്‍ എത്തിയ വിവരം പങ്കുവച്ചിരിക്കുന്നത്. ‘ഞങ്ങളുടെ സിനിമ വലിയ വിജയമാക്കിയതിന് നന്ദി. സ്‌നേഹവും പിന്തുണയും കേവലം ഒരു മാജിക് ആയിരുന്നു അനുഗ്രഹീതനും വിനീതനും ആണ് ഞാന്‍. ന്നാ താന്‍ കേസ് കോട് മൊത്തം 50 കോടി ബിസിനസ് നേടി’, എന്നാണ് കുഞ്ചാക്കോ ബോബന്‍ സന്തോഷം പങ്കുവച്ച് കുറിച്ചിരിക്കുന്നത്. പിന്നാലെ നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തിയത്.
ഓഗസ്റ്റ് 11നാണ് ‘ന്നാ താന്‍ കേസ് കൊട്’ തിയറ്ററുകളില്‍ എത്തിയത്. കുഞ്ചാക്കോ ബോബന്റെ സിനിമാ കരിയറിലെ മികച്ചൊരു കഥാപാത്രം റിലീസിന് മുന്‍പ് തന്നെ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധകവര്‍ന്നിരുന്നു. മമ്മൂട്ടി നായകനായ ‘കാതോട് കാതോരം’ എന്ന ചിത്രത്തിന് വേണ്ടി യേശുദാസ് പാടിയ ‘ദേവദൂതര്‍ പാടി’ എന്ന ഗാനം ഈ ചിത്രത്തിന് വേണ്ടി റിപ്രൊഡ്യൂസ് ചെയ്ത് പുറത്തിറക്കിയത് ഏറെ ശ്രദ്ധനേടിയിരുന്നു.
‘തോല്‍പ്പിക്കാനാവില്ല, കൊഴുമ്മല്‍ രാജീവനിലും വിപ്ലവകാരിയുണ്ട്’: ചെഗുവേര ആയി ചാക്കോച്ചന്‍
ചിത്രത്തിന്റെ റിലീസിനോട് അനുബന്ധിച്ച് പുറത്തിറക്കിയ പോസ്റ്ററിലെ വാചകം ചിലരെ ചൊടിപ്പിക്കുകയും വിവാദങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു. ‘തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’, എന്നായിരുന്നു പോസ്റ്ററിലെ വാചകം. പിന്നാലെ സിനിമയ്ക്ക് എതിരെ ഇടത് അനുഭാവികള്‍ രംഗത്തെത്തി. എന്നാല്‍ ഏതെങ്കിലും സര്‍ക്കാരിനോ രാഷ്ട്രീയ പാര്‍ട്ടിക്കോ എതിരല്ല സിനിമ എന്ന് പ്രതികരിച്ച് കുഞ്ചാക്കോ ബോബന്‍ അടക്കമുള്ളവര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.
ഇതിന് സമാനമായ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തിറങ്ങിയിരുന്നു. ‘തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴി ഇല്ലാ! എന്നാലും വന്നേക്കണേ’, എന്നായിരുന്നു ഈ പോസ്റ്ററിലെ വാചകം. യുകെ, അയര്‍ലന്‍ഡ്, കാനഡ അടക്കമുള്ള വിദേശ മാര്‍ക്കറ്റുകളിലെ തിയറ്ററ് ലിസ്റ്റ് പങ്കുവച്ചു കൊണ്ടായിരുന്നു ഈ പോസ്റ്റര്‍ പുറത്തുവന്നത്. ഇതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.