‘അവതാരപ്പിറവിയുടെ രൗദ്രഭാവങ്ങളുമായി’ പുത്തന്‍ ഇന്നോവയെത്തുന്നു

1 min read

വാഹനലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടൊയോട്ട ഇന്നോവ ഹൈക്രോസ് അല്ലെങ്കില്‍ അടുത്ത തലമുറ ഇന്നോവ 2022 നവംബറില്‍ ഇന്തോനേഷ്യയില്‍ ഔദ്യോഗികമായി അരങ്ങേറ്റം കുറിക്കും. ഇന്തോനേഷ്യന്‍ സ്‌പെക്ക് മോഡലിനെ പുതിയ ഇന്നോവ സെനിക്‌സ് എന്ന് വിളിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അതേസമയം ഇന്ത്യസ്‌പെക്ക് മോഡലിനെ ഇന്നോവ ഹൈക്രോസ് എന്ന് വിളിക്കുമെന്നാണ് അഭ്യൂഹങ്ങള്‍. അടുത്ത മാസത്തെ ഔദ്യോഗിക അരങ്ങേറ്റത്തിന് മുന്നോടിയായി, പുതിയ ഇന്നോവ ഇന്ത്യയില്‍ പരീക്ഷണം നടത്തിയതായി കണ്ടെത്തിയിരിക്കുകയാണ് ഇപ്പോള്‍.

പരീക്ഷണ മോഡല്‍ കനത്ത രീതിയില്‍ മറച്ചനിലയിലായിരുന്നു. എന്നിരുന്നാലും. ഇത് രസകരമായ ചില വിശദാംശങ്ങള്‍ കാണിക്കുന്നു. പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസ് പുതുതായി രൂപകല്‍പന ചെയ്!ത ചക്രങ്ങളും പുതുതായി രൂപകല്‍പ്പന ചെയ്!ത ഷാര്‍പ്പര്‍ ടെയില്‍ ലൈറ്റുകളുമായാണ് വരുന്നത്. ഉയര്‍ന്ന മൗണ്ടഡ് സ്റ്റോപ്പ് ലാമ്പ്, ഷാര്‍ക്ക് ഫിന്‍ ആന്റിന, പുതുക്കിയ റിയര്‍ ബമ്പര്‍ എന്നിവയുള്ള മേല്‍ക്കൂര സംയോജിപ്പിച്ച സ്‌പോയിലറും ദൃശ്യമാണ്. പുതുതായി രൂപകല്പന ചെയ്ത ടെയില്‍ഗേറ്റ് ഡിസൈനും ഇതിലുണ്ട്. അത് ലളിതമായി തോന്നുന്നു.

പുതിയ ഇന്നോവ ഹൈക്രോസ് ക്രമീകരിക്കാവുന്ന ഹെഡ്‌ലാമ്പുകളും ഫ്രീസ്റ്റാന്‍ഡിംഗ് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവുമായി വരുമെന്ന് ഏറ്റവും പുതിയ സ്‌പൈ ചിത്രങ്ങള്‍ വെളിപ്പെടുത്തുന്നു. പുതിയ ടൊയോട്ട ഇന്നോവ ഹൈക്രോസിന്റെ മൊത്തത്തിലുള്ള സ്‌റ്റൈലിംഗ് തിരഞ്ഞെടുത്ത അന്താരാഷ്ട്ര വിപണികളില്‍ വില്‍പ്പനയ്‌ക്കെത്തുന്ന പുതിയ അവാന്‍സ എംപിവിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ്. പുതിയ മോഡല്‍ ക്യാബ് ഫോര്‍വേഡ് ഡിസൈന്‍ നിലനിര്‍ത്തുകയും ക്യാബിനിനുള്ളില്‍ കൂടുതല്‍ ഇടം നല്‍കുകയും ചെയ്യും. എല്‍ഇഡി പ്രൊജക്ടര്‍ ഹെഡ്‌ലാമ്പുകള്‍, എല്‍ഇഡി ഫോഗ് ലാമ്പുകള്‍, ക്രോം ട്രീറ്റ്‌മെന്റ് സഹിതം പുതിയ ഫ്രണ്ട് ഗ്രില്‍ എന്നിവയോടുകൂടിയ പുതിയ ഫ്രണ്ട് ഫാസിയയും എംപിവിയില്‍ ഉണ്ടാകും.

ടൊയോട്ട സേഫ്റ്റി സെന്‍സും (ടിഎസ്എസ്) ഇലക്ട്രിക് സണ്‍റൂഫും ഉണ്ടാകും പുതിയ ഇന്നോവയില്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഓട്ടോമാറ്റിക് എമര്‍ജന്‍സി ബ്രേക്കുകള്‍, ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ മുന്നറിയിപ്പ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, കാല്‍നടക്കാരെ കണ്ടെത്താനുള്ള പ്രീകൊളിഷന്‍ സിസ്റ്റം, റോഡ് സൈന്‍ അസിസ്റ്റ്, ഡൈനാമിക് റഡാര്‍ ക്രൂയിസ് കണ്‍ട്രോള്‍, ഓട്ടോമാറ്റിക് ഹൈ ബീമുകള്‍ തുടങ്ങിയ സവിശേഷതകളുള്ള ടൊയോട്ടയുടെ അഡാസ് (ADAS) സാങ്കേതികവിദ്യയാണ് ടിഎസ്എസ്. ഫാക്ടറിയില്‍ ഘടിപ്പിച്ച പനോരമിക് സണ്‍റൂഫിനൊപ്പം ഇത് വരുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ലാഡര്‍ഫ്രെയിം ആര്‍ക്കിടെക്ചറിന് പകരം ഭാരം കുറഞ്ഞ മോണോകോക്ക് പ്ലാറ്റ്‌ഫോമിലായിരിക്കും മോഡല്‍ ഡിസൈന്‍ ചെയ്യുക. RWD (പിന്‍വീല്‍ ഡ്രൈവ്) പകരം FWD (ഫ്രണ്ട്‌വീല്‍ ഡ്രൈവ്) സജ്ജീകരണം നല്‍കും. രണ്ട് എഞ്ചിന്‍ ഓപ്ഷനുകളോടെയാണ് ഇത് വാഗ്ദാനം ചെയ്യുന്നത് 2.0 എല്‍ പെട്രോളും 2.0 ലിറ്റര്‍ പെട്രോളും ശക്തമായ ഹൈബ്രിഡ് ടെക്‌നോളജിയില്‍. ഉയര്‍ന്ന സ്റ്റെപ്പ്ഓഫ് ടോര്‍ക്കും ഇന്ധനക്ഷമതയും വര്‍ദ്ധിപ്പിക്കുന്ന ഇരട്ടമോട്ടോര്‍ ലേഔട്ടുള്ള ടൊയോട്ട ഹൈബ്രിഡ് സിസ്റ്റത്തിന്റെ പ്രാദേശികവല്‍ക്കരിച്ച പതിപ്പും പുതിയ വാഹനത്തിന് ലഭിക്കും എന്നും വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Related posts:

Leave a Reply

Your email address will not be published.