വിജയയാത്ര തുടര്‍ന്ന് ‘റോഷാക്ക്’, ബിഹൈന്‍ഡ് ദ സീന്‍ വീഡിയോ പുറത്ത്
1 min readമമ്മൂട്ടി നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമാണ് ‘റോഷാക്ക്’. വേറിട്ട ഒരു സിനിമാ കാഴ്!ച എന്നാണ് പരക്കെയുള്ള അഭിപ്രായങ്ങള്‍. ‘റോഷാക്കി’നെ അഭിനന്ദിച്ച് താരങ്ങളടക്കം രംഗത്ത് എത്തിയിരുന്നു. ‘ലൂക്ക’യുടെ ഉള്ളറിഞ്ഞുള്ള മമ്മൂട്ടിയുടെ നിറഞ്ഞാട്ടം പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. ബോക്സ് ഓഫീസിലും വന്‍ മുന്നേറ്റം തുടരുന്ന ചിത്രത്തിന്റെ പുതിയ ബിഹൈന്‍ഡ് ദ സീന്‍ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍.
യുകെ പൗരനായ ‘ലൂക്ക ആന്റണി’യെന്ന നിഗൂഢതയുള്ള കഥാപാത്രമായിട്ടുള്ള മമ്മൂട്ടിയുടെ വേഷപ്പകര്‍ച്ചയും വേറിട്ട മേയ്!ക്കിംഗുമാണ് ചിത്രത്തിന്റെ പ്രധാന ആകര്ഷണങ്ങള്. നിസാം ബഷീറാണ് ചിത്രം സംവിധാനം ചെയ്!തിരിക്കുന്നത്. ആദ്യ ദിനം തന്നെ ‘റോഷാക്കി’ന് പ്രേക്ഷക ശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിഞ്ഞിരുന്നു. 34 കോടിയിധികം റോഷാക്ക് ഇതുവരെ കളക്റ്റ് ചെയ്!തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
മമ്മൂട്ടിയുടെ നിര്‍മ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടേതായി റീലിസ് ചെയ്യുന്ന ആദ്യ ചിത്രമാണ് ഇത്. ചിത്രത്തില്‍ മമ്മൂട്ടിക്ക് പുറമേ സഞ്!ജു ശിവ്!റാം, ഷറഫുദ്ധീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, കോട്ടയം നസീര്‍, ബാബു അന്നൂര്‍, മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ചിത്രത്തിന്റെ പ്രോജക്ട് ഡിസൈനര്‍ ബാദുഷയാണ്.
ഡാര്‍ക് ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് തിയറ്ററുകളില്‍ എത്തിക്കുന്നത്. കൊച്ചിയിലും ദുബൈയിലുമായിട്ടായിരുന്നു. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തീകരിച്ചത്. കലാ സംവിധാനം ഷാജി നടുവില്‍, പ്രൊഡക്ഷന്‍ കണ്ട്രോളര് പ്രശാന്ത് നാരായണന്, ചമയം റോണക്സ് സേവ്യര്‍ & എസ്സ് ജോര്‍ജ്, പിആര്‍ഒ പ്രതീഷ് ശേഖര്‍ എന്നിവരാണ്. കേരളത്തില്‍ 219 തിയറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്.