‘വെല്‍കം ബാക്ക്’, നിഗൂഢത നിറച്ച് ‘റോഷാക്കിന്റെ’ പ്രി റിലീസ് ടീസര്‍

1 min read

പ്രഖ്യാപനം തൊട്ടേ ചര്‍ച്ചയിലുള്ള ചിത്രമാണ് ‘റോഷാക്ക്’. പേരിലെ കൗതുകംകൊണ്ട് ശ്രദ്ധ നേടിയ ചിത്രം സംവിധാനം ചെയ്യുന്നത് ‘കെട്ട്യോളാണ് എന്റെ മാലാഖ’ ഫെയിം നിസാം ബഷീര്‍ ആണ്. തിരക്കഥ ഒരുക്കുന്നത് ‘അഡ്വഞ്ചഴ്‌സ് ഓഫ് ഓമനക്കുട്ടന്‍’, ‘ഇബിലീസ്’ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീര്‍ അബ്!ദുള്‍ ആണ്. നാളെ മമ്മൂട്ടി ചിത്രം റിലീസ് ചെയ്യാനിരിക്കെ ഒരു ടീസര്‍ കൂടി പുറത്തുവിട്ടിരിക്കുകയാണ്.

ആകാംക്ഷ വര്‍ദ്ധിപ്പിക്കുന്ന തരത്തിലാണ് പുതിയ ടീസറും. വെല്‍കം ബാക്ക് എന്ന മമ്മൂട്ടിയുടെ ഡയലോഗും ടീസറില്‍ കേള്‍ക്കാം. നിമീഷ് രവിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. മമ്മൂട്ടിയുടെ ‘റോഷാക്കി’ന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത് മിഥുന്‍ മുകുന്ദന്‍ ആണ്.

മമ്മൂട്ടിയുടെ നിര്‍മ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ നടന്‍ ആസിഫലി അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. ചിത്രത്തില്‍ മമ്മൂട്ടിയെയും സഞ്ജു ശിവ്!റാമിനെയും ആസിഫ് അലിയെയും കൂടാതെ ഷറഫുദ്ധീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, കോട്ടയം നസീര്‍, ബാബു അന്നൂര്‍ , മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ചിത്രത്തിന്റെ പ്രോജക്ട് ഡിസൈനര്‍ ബാദുഷയാണ്.

‘ലൂക്ക് ആന്റണി’ എന്ന ഏറെ നി?ഗൂഢതയുള്ള ഒരു കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഡാര്‍ക് ത്രില്ലര്‍ ?ഗണത്തില്‍ പെടുന്ന ചിത്രം ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് തിയറ്ററുകളില്‍ എത്തിക്കുന്നത്. കൊച്ചിയിലും ദുബൈയിലുമായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തീകരിച്ചത്. കലാ സംവിധാനം ഷാജി നടുവില്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ പ്രശാന്ത് നാരായണന്‍, ചമയം റോണക്‌സ് സേവ്യര്‍ & എസ്സ് ജോര്‍ജ്, പിആര്‍ഒ പ്രതീഷ് ശേഖര്‍ എന്നിവരാണ്.

Related posts:

Leave a Reply

Your email address will not be published.