ട്വിറ്ററിന്റെ ഇന്‍ഫ്രാസ്ട്രക്ചര്‍ വിഭാഗം നയിക്കാന്‍ മലയാളി; കമ്പനിയുടെ തലപ്പത്തെ ഏക ഇന്ത്യക്കാരന്‍

1 min read

ട്വിറ്ററിന്റെ ഇന്‍ഫ്രാസ്ട്രക്ചര്‍ ടീമിനെ നയിക്കാനായി ഇലോണ്‍ മസ്‌ക് കൊണ്ടുവന്നത് മലയാളിയായ ടെസ്!ല എന്‍ജിനീയറെ. കൊല്ലം തങ്കശ്ശേരി സ്വദേശിയും ടെസ്!ല കമ്പനിയില്‍ പ്രിന്‍സിപ്പല്‍ എന്‍ജിനീയറുമായ ഷീന്‍ ഓസ്റ്റിനാണ് നിലവില്‍ ട്വിറ്ററിന്റെ ഇന്‍ഫ്രാസ്ട്രക്ചര്‍ വിഭാഗത്തിന്റെ തലപ്പത്തുള്ളത്. ട്വിറ്ററിന്റെ തലപ്പത്ത് നിലവിലുള്ള ഏക ഇന്ത്യക്കാരനും ഒരുപക്ഷേ ഷീന്‍ ആയിരിക്കും. കമ്പനിയുടെ ഡേറ്റ സെന്ററുകള്‍ അടക്കം എല്ലാത്തരം സുപ്രധാന സാങ്കേതിക അടിസ്ഥാനസൗകര്യങ്ങളുടെയും ചുമതല ഇന്‍ഫ്രാസ്ട്രക്ചര്‍ ടീമിനാണ്.

ഇലോ!ണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്ത ദിവസം മുതല്‍ ഷീന്‍ ഒപ്പമുണ്ടെന്നാണ് വിവരം. 2003 ല്‍ ഐടിസി ഇന്‍ഫോടെക്കില്‍ കരിയര്‍ ആരംഭിച്ച ഷീന്‍, ആക്‌സഞ്ചര്‍ അടക്കമുള്ള കമ്പനികളില്‍ ജോലി ചെയ്ത ശേഷം 2013 ലാണ് ടെസ്!ലയില്‍ സീനിയര്‍ സ്റ്റാഫ് സൈറ്റ് റിലയബിലിറ്റി എന്‍ജിനീയറായി എത്തുന്നത്.

ടെസ്!ലയുടെ ഡേറ്റ സെന്റര്‍ ഡിസൈന്‍, ഓട്ടോപൈലറ്റ് കംപ്യൂട്ടര്‍ വിഷനു വേണ്ടിയുള്ള മെഷീന്‍ ലേണിങ് പ്ലാറ്റ്‌ഫോം അടക്കമുള്ളവയുടെ മേല്‍നോട്ടം അദ്ദേഹത്തിനായിരുന്നു. കണക്റ്റഡ് കാര്‍ സര്‍വീസസ് ടീമിന്റെയും ഭാഗമായിരുന്നു. 2018 ല്‍ ടെസ്!ല വിട്ട് ബൈറ്റന്‍ എന്ന സ്റ്റാര്‍ട്ടപ്പിലേക്ക് നീങ്ങിയ ഷീന്‍ പിന്നീട് വിമാനക്കമ്പനിയായ എയര്‍ബസിന്റെ ഭാഗമായി.

2019 ല്‍ വീണ്ടും ടെസ്!ലയില്‍ പ്രിന്‍സിപ്പല്‍ എന്‍ജിനീയറായി തിരികെയെത്തി. പ്ലാറ്റ്‌ഫോം എന്‍ജിനീയറിങ്, സൂപ്പര്‍ കംപ്യൂട്ടിങ്, പ്ലാറ്റ്‌ഫോം സ്റ്റോറേജ്, ഡേറ്റ സെന്ററുകള്‍ എന്നിവയാണ് ടെസ്‌ലയില്‍ അദ്ദേഹത്തിന്റെ മേഖലകള്‍.

കൊല്ലം തങ്കശേരി സ്വദേശികളായ ഓസ്റ്റിന്‍ സഖറിയയുടെയും അഡലീന്‍ ഓസ്റ്റിന്റെയും മകനാണ്. തങ്കശേരി ഇന്‍ഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യന്‍ ബോയ്‌സ് ഹൈസ്‌കൂളിലെ പഠനത്തിനു ശേഷം തിരുച്ചിറപ്പള്ളി ഭാരതിദാസന്‍ സര്‍വകലാശാലയില്‍നിന്ന് ബിടെക് നേടി.

Related posts:

Leave a Reply

Your email address will not be published.