പുഷ്പയുടെ രണ്ടാം ഭാഗവും കൊഴുക്കും; ഐറ്റം ഡാൻസിന് മലൈക എത്തിയേക്കും

1 min read

ചെന്നൈ: അല്ലു അർജുന്‍ നായകനായെത്തുന്ന പുഷ്പയുടെ രണ്ടാം ഭാഗത്തിൽ ഐറ്റം ഡാൻസ് അവതരിപ്പിക്കാൻ മലൈക അറോറ എത്തിയേക്കും. മണിരത്‌നം സംവിധാനം ചെയ്ത ദില്‍സേയിലെ ‘ചയ്യ ചയ്യ’, സല്‍മാന്‍ ഖാന്റെ ‘മുന്നി ബദ്നാമുഹൂയി’, അക്ഷയ് കുമാറിന്റെ ‘അനാര്‍ക്കലി ഡിസ്‌കോ ചാലി’, പവന്‍ കല്യാണിന്റെ ‘കെവ്വു കേക്ക’ തുടങ്ങി നിരവധി ഡാന്‍സ് നമ്പറുകളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് മലൈക. ഇപ്പോഴിതാ പുഷ്പ 2ലെ മലൈകയുടെ ഡാൻസിനു വേണ്ടിയുള്ള കാത്തിരുപ്പിലാണ് ആരാധകർ.

പുഷ്പയുടെ ആദ്യഭാഗത്ത് നടി സമാന്തയാണ് ഐറ്റം ഡാൻസ് അവതരിപ്പിച്ചത്. നടിയുടെ ത്രസിപ്പിക്കും ചുവടുകളാൽ ശ്രദ്ധിക്കപ്പെട്ട ‘ഊ അന്തവാ…’ പാട്ട് കോടിക്കണക്കിനു പ്രേക്ഷകരെ സ്വന്തമാക്കിയിരുന്നു. പുഷ്പ 2ൽ ഐറ്റം ഡാൻസ് അവതരിപ്പിക്കാൻ സമാന്തയ്ക്കു പകരം ദിഷ പഠാനി എത്തുമെന്നായിരുന്നു നേരത്തേ പുറത്തുവന്ന വാർത്ത. സുകുമാർ ആണ് ‘പുഷ്പ’യുടെ സംവിധായകൻ.

പുഷ്പയിലെ ‘ഊ അന്തവാ…’ ഐറ്റം ഡാൻസിനു വേണ്ടി സംവിധായകൻ ആദ്യം സമീപിച്ചത് ദിഷ പഠാനിയെ ആയിരുന്നു. താരത്തിന്റെ അസൗകര്യത്തെത്തുടർന്നാണ് ഹോട്ട് നമ്പറുമായി സമാന്ത എത്തിയത്. ‘പുഷ്പ’യിലെ പ്രധാന ആകർഷണങ്ങളില്‍ ഒന്നായിരുന്നു സമാന്തയുടെ ഐറ്റം ഡാൻസ്. സിനിമ റിലീസ് ചെയ്യാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കവെയാണ് സമാന്ത പാട്ടിൽ അഭിനയിച്ചത്. 5 കോടിയായിരുന്നു പ്രതിഫലം.

4 മിനിട്ടില്‍ താഴെ മാത്രമാണ് ‘ഊ അന്തവാ…’ പാട്ടിന്റെ ദൈർഘ്യം. സമാന്തയുടെ ഗ്ലാമർ ലുക്കും ത്രസിപ്പിക്കും ചുവടുകളും കൊണ്ട് വേഗത്തിൽ സ്വീകാര്യമായ പാട്ട് രാജ്യമാകെ തരംഗമായി. ദേവി ശ്രീ പ്രസാദ് ആണ് പാട്ടിന് ഈണമൊരുക്കിയത്. തെലുങ്കിൽ ഇന്ദ്രവതി ചൗഹാൻ ഗാനം ആലപിച്ചു.

Related posts:

Leave a Reply

Your email address will not be published.