വിവാഹവേദിയില്‍ സമ്മതപത്രം ഒപ്പിട്ട് റെയ്ച്ചല്‍; ആ വൈറല്‍ താരങ്ങള്‍ ഇവിടുണ്ട്

1 min read

കൊച്ചി: ക്രിക്കറ്റ് തലയ്ക്ക് പിടിച്ചാല്‍ എന്തും സംഭവിക്കാം എന്നുപറയുന്നത് വെറുതെയല്ല ഞായറാഴ്ചകളില്‍ ക്രിക്കറ്റ് കളിക്കാന്‍ പോകാന്‍ വരനെ അനുവദിക്കണമെന്ന് അദേഹത്തിന്റെ സുഹൃത്തുക്കള്‍ വധുവിനെ കൊണ്ട് വിവാഹവേദിയില്‍ വച്ച് മുദ്രപത്രത്തില്‍ എഴുതിവാങ്ങിയിരിക്കുന്നു. എറണാകുളം മരട് സ്വദേശിയായ സിബിന്‍ സെബാസ്റ്റ്യനും ഭാര്യ റെയ്ച്ചലും സിബിന്റെ സുഹൃത്തുക്കളുമാണ് ഈ വ്യത്യസ്ത വിവാഹഉടമ്പടിയിലെ കഥാപാത്രങ്ങള്‍. നവംബര്‍ ഒന്‍പതാം തിയതി തൈക്കുടത്തെ സെന്റ് റാഫേല്‍ ചര്‍ച്ചിലായിരുന്നു സിബിന്റെയും റെയ്ച്ചലിന്റേയും വിവാഹം. വേദിയില്‍ നിരത്തിവച്ച ട്രോഫികളുടെ സാക്ഷ്യത്തില്‍ വിവാഹം കഴിഞ്ഞ് ഇരുവരും കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്ത വിരുന്നും നടന്നു.

Related posts:

Leave a Reply

Your email address will not be published.