ബ്രേക്കെടുത്ത് സാനിയ ഇയ്യപ്പൻ

1 min read

സിനിമയിൽ നിന്ന് ഇടവേളയെടുത്ത് സാനിയ, ഇനി വിദ്യാർത്ഥിനി

സിനിമയിൽ നിന്നും മോഡലിങ്ങിൽ നിന്നും മൂന്ന് വർഷത്തെ ഇടവേളയെടുത്ത് സാനിയ ഇയ്യപ്പൻ. യു.കെയിലെ യൂണിവേഴ്‌സിറ്റി ഫോർ ദ് ക്രിയേറ്റീവ് ആർട്‌സിലെ വിദ്യാർത്ഥിനിയാണിപ്പോൾ സാനിയ. ബി.എ ഓണേഴ്‌സ് ആക്ടിങ് & പെർഫോർമൻസ് എന്ന വിഷയത്തിലാണ് പഠനം. 167 വർഷത്തെ പാരമ്പര്യമുള്ള ആർട്‌സ് & ഡിസൈൻ സർവകലാശാലയാണിത്.

സാനിയ തന്നെയാണ് ഈ വിവരം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. സർവകലാശാല ഐഡി കാർഡും യു.കെ.യിൽ നിന്നുള്ള ചിത്രങ്ങളും പോസ്റ്റ് ചെയ്തിട്ടുണ്ട് താരം. 2026 ജൂൺ വരെയാണ് കോഴ്‌സ്. ഒഴിവു സമയങ്ങളിൽ സിനിമയിൽ തുടരുമോ എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല സാനിയ.

മഴവിൽ മനോരമയിലെ ഡി2, ഡി4 ഡാൻസ് റിയാലിറ്റി ഷോയിൽ സെക്കന്റ് റണ്ണറപ്പായിരുന്നു സാനിയ. 2014ൽ ബാല്യകാലസഖി എന്ന ചിത്രത്തിൽ സുഹറയുടെ കുട്ടിക്കാലം അവതരിപ്പിച്ചാണ് സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. അതേ വർഷം തന്നെ അപ്പോത്തിക്കിരി എന്ന സിനിമയിൽ സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ചു. 2018ൽ ക്വീൻ എന്ന ചിത്രത്തിലൂടെയാണ് സാനിയ ഇയ്യപ്പൻ നായികയായി മാറുന്നത്. ലൂസിഫറിൽ മഞ്ജുവാര്യരുടെ മകളായ ജാൻവി എന്ന കഥാപാത്രവും എാറെ ശ്രദ്ധ പിടിച്ചു പറ്റിയ ഒന്നായിരുന്നു. മലയാളത്തിലെ മികച്ച സഹനടിക്കുള്ള സൈമ അവാർഡും ഈ ചിത്രത്തിലൂടെ സാനിയയെ തേടിയെത്തി. പ്രേതം 2, സകലകലാശാല, ദ് പ്രീസ്റ്റ്, സല്യൂട്ട്, സാറ്റർഡേ നൈറ്റ് തുടങ്ങി നിരവധി ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട് സാനിയ.
ഇരഗുപട്രു എന്ന ചിത്രത്തിലൂടെ തമിഴിലും നായികയായി എത്തി.

ഒട്ടേറെ ടിവി പരമ്പരകളിലും വെബ് സീരീസുകളിലും സംഗീത വീഡിയോകളിലും ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട് സാനിയ ഇയ്യപ്പൻ. സോഷ്യൽ മീഡിയയിൽ സജീവമായ സാനിയ താൻ യാത്ര ചെയ്യുന്ന സ്ഥലങ്ങളിൽ നിന്നുള്ള ഫോട്ടോഷൂട്ടുകളും ഇൻസ്റ്റഗ്രാമിലൂടെ പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു. സാനിയയുടെ ഗ്ലാമറസ് ചിത്രങ്ങൾ പലപ്പോഴും വിമർശനങ്ങൾക്ക് ഇടയാക്കുകയും ചെയ്തിട്ടുണ്ട്.

Related posts:

Leave a Reply

Your email address will not be published.