മകന്റെ പിറന്നാളിന് സ്വന്തം ഫോട്ടോ പോസ്റ്റ് ചെയ്തതിനെക്കുറിച്ച് മമ്മൂട്ടി

1 min read

ജൂലായ് 28 ദുൽഖറിന്റെ പിറന്നാളാണ്. പക്ഷേ ഇത്തവണത്തെ പിറന്നാളിന് താരമായത് ദുൽഖറിന്റെ പിതാവ് മമ്മൂട്ടിയായിരുന്നു. പിറന്നാൾ ദിവസം മമ്മൂട്ടി പങ്കുവെച്ച ചിത്രം വലിയ ശ്രദ്ധ നേടിയിരുന്നു. പച്ച ഷർട്ട് ധരിച്ച് പച്ചപ്പു നിറഞ്ഞ ഒരു മതിലിൽ ചാരി നിൽക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് അന്ന് എല്ലാവരുടെയും ശ്രദ്ധ നേടിയത്. പരിസ്ഥിതി സംരക്ഷണ ദിനാശംസകൾ നേർന്നുകൊണ്ടാണ് മമ്മൂട്ടി ഈ ചിത്രം പോസ്റ്റ് ചെയ്തത്. ഇതിനെതിരെ വലിയ ട്രോളുകളും ഉണ്ടായി. ”എന്റെ മോന്റെ പിറന്നാളിന് വിളിക്കാൻ വന്നതാണ്” എന്ന ക്യാപ്ഷനോടെയാണ് രമേഷ് പിഷാരടി ഈ ചിത്രം പങ്കുവെച്ചത്.

അത് ആക്‌സിഡന്റ്‌ലി ഇട്ട പോസ്റ്റാണ് എന്നാണ് മമ്മൂട്ടി പറയുന്നത്. രാവിലെ പോസ്റ്റ് ചെയ്തതാണ്. അവന്റെ പിറന്നാളാണ് എന്ന കാര്യം മറന്നുപോയി. ആളുകൾക്ക് ട്രോളുകൾക്ക് ചെയ്യാം അതിൽ കുഴപ്പമൊന്നുമില്ല. ട്രോൾ മോഡേൺ കാർട്ടൂണുകളാണ്. കാർട്ടൂൺ ഇപ്പോൾ ആരും വരക്കാറില്ല.” മമ്മൂട്ടി പറഞ്ഞു.

Related posts:

Leave a Reply

Your email address will not be published.