വിക്രത്തിന്റെ വന്‍ തിരിച്ചുവരവ്. കോബ്ര പ്രദര്‍ശനത്തിനെത്തി.

1 min read

വിക്രത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ പ്രേക്ഷകരുടെ മനസിലേക്ക് ഓടിയെത്തുന്ന ആദ്യ ചിത്രം അന്ന്യന്‍ ആയിരിക്കും. അതിനു മുന്‍പും ശേഷവും വിക്രത്തിന് അത്രത്തോളം ബ്രേക്ക് നല്‍കിയ മറ്റൊരു ചിത്രമില്ല. 10 വര്‍ഷത്തിനു ശേഷം എത്തിയ ഷങ്കറിന്റെ തന്നെ ഐ ബോക്‌സ് ഓഫീസ് വിജയം ആയിരുന്നെങ്കിലും അന്ന്യന്‍ നേടിയ ജനപ്രീതിയുടെ അടുത്തെത്താനായില്ല. ഈ വിജയങ്ങള്‍ക്കൊപ്പം എത്താവുന്നവയൊന്നും സമീപകാലത്ത് വിക്രത്തില്‍ നിന്നും ഉണ്ടായിട്ടില്ല എന്നത് അദ്ദേഹത്തിന്റെ ആരാധകരെ നിരാശരാക്കുന്ന ഒന്നാണ്. ഓരോ വിക്രം ചിത്രം വരുമ്പോഴും അവര്‍ അത്തരത്തിലൊന്ന് പ്രതീക്ഷിക്കുന്നുമുണ്ട്. അജയ് ജ്ഞാനമുത്തുവിന്റെ സംവിധാനത്തില്‍ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന കോബ്ര ഇന്ന് തിയറ്ററുകളില്‍ എത്തുമ്പോഴും ഒരു ബ്ലോക്ക്ബസ്റ്റര്‍ ആണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനങ്ങള്‍ക്കു ശേഷമുള്ള പ്രതികരണങ്ങള്‍ എത്തിത്തുടങ്ങിയിരിക്കുകയാണ്.

Related posts:

Leave a Reply

Your email address will not be published.