പതിവ് മുടക്കാതെ ഈ വര്‍ഷവും ജിയോ ‘ഹാപ്പി ന്യൂയര്‍ 2023 പ്ലാന്‍’ എത്തി
1 min readപുതുവര്‍ഷത്തിലേക്കായി മൊബൈല്‍ റീചാര്‍ജില്‍ പുത്തന്‍ ഓഫര്‍ അവതരിപ്പിക്കുന്നത് ഇത്തവണയും മുടക്കാതെ റിലയന്‍സ് ജിയോ. 2023 ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ 2023 രൂപയുടെ പ്ലാന്‍ ജിയോ അവതരിപ്പിച്ചിരിക്കുകയാണ്.
ജിയോയുടെ ഈ ഹാപ്പി ന്യൂയര്‍ പ്ലാനില്‍ അണ്‍ലിമിറ്റഡ് കോളും പ്രതിദിനം 2.5 ജിബി ഡേറ്റയും ലഭിക്കും. 252 ദിവസത്തെ വാലിഡിറ്റിയുമായാണ് പ്ലാന്‍ എത്തുന്നത്. പ്രതിദിനം 100 എസ്.എം.എസുകളും പ്ലാനില്‍ ഉള്‍പ്പെടുന്നു.
പുതിയ പ്ലാനിന് പുറമെ നിലവിലുള്ള 2999 രൂപയുടെ പ്ലാനില്‍ ചില മാറ്റങ്ങളും ജിയോ വരുത്തിയിട്ടുണ്ട്. ഈ പ്ലാനിനൊപ്പം 75 ജിബിയുടെ അധിക ഡേറ്റയും 23 ദിവസത്തെ അധിക വാലിഡിറ്റിയും വാഗ്ദാനം ചെയ്യുന്നുണ്ട്. 365 ദിവസത്തെ വാലിഡിറ്റിയാണ് പ്ലാനിന് നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിന് പുറമെയാണ് 23 ദിവസം അധികം ലഭിക്കുന്നത്.
അണ്‍ലിമിറ്റഡ് കോളും പ്രതിദിനം 100 എസ്.എം.എസും 2.5 ജിബി ഡേറ്റയും പ്ലാനില്‍ ഉള്‍പ്പെടുന്നു. അതേസമയം, അധിക ഡേറ്റയും വാലിഡിറ്റിയും ലഭിക്കാന്‍ റീചാര്‍ജ് ചെയ്യുന്ന സമയത്ത് ജിയോ നല്‍കിയിരിക്കുന്ന പ്രത്യേക നിബന്ധനയും പാലിക്കേണ്ടതുണ്ട്.