വിവാഹവാര്‍ഷികം ആഘോഷിച്ച് അപര്‍ണയും ജീവയും

1 min read

ഏഴാം വിവാഹവാര്‍ഷികത്തിന്റെ സന്തോഷം പങ്കുവച്ച് താരദമ്പതികളായ അപര്‍ണ തോമസും ജീവ ജോസഫും. ഏഴു വര്‍ഷം കടന്നു പോയി. ഓരോ ദിവസവും നിന്നെ ഞാന്‍ കൂടുതല്‍ കൂടുതല്‍ സ്‌നേഹിക്കുന്നുവെന്നാണ് ജീവയ്‌ക്കൊപ്പമുള്ള വിഡിയോ പങ്കുവച്ച് അപര്‍ണ കുറിച്ചത്.
ഒരു വര്‍ഷത്തെ പ്രണയത്തിനുേശഷം 2015 ഓഗസ്റ്റിലാണ് ഇരുവരും വിവാഹിതരായത്. അവതാരകനും നടനുമാണ് ജീവ. വിഡിയോ ജോക്കിയായി തിളങ്ങിയ അപര്‍ണ എയര്‍ ഹോസ്റ്റസായും ജോലി ചെയ്തിട്ടുണ്ട്. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുന്‍സര്‍മാരായ ഇരുവര്‍ക്കും നിരവധി ആരാധകരുണ്ട്.

Leave a Reply

Your email address will not be published.