ഫസ്റ്റ് ലുക്ക് പോസ്റ്ററിന് പിന്നാലെ മിലിയുടെ ടീസറും പുറത്ത്

1 min read

എ ആര്‍ റഹ്!മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ‘മിലി’യുടെ ഗാന രചന ജാവേദ് അക്തര്‍. സുനില്‍ കാര്‍ത്തികേയനാണ് ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. മോനിഷ ആര്‍ ബല്‍ദവ ആണ് ചിത്രസംയോജനം നിര്‍വഹിക്കുന്നത്.

ജാവന്‍വി കപൂറിന്റെ അച്ഛന്‍ കൂടിയായ ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്. വിനോദ് തല്‍വാറാണ് എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്, അപൂര്‍വ സോന്ധിയാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. അസോസിയേറ്റ് ഡയറക്ടര്‍ സുനില്‍ അഗര്‍വാളാണ്. ജാന്‍വി കപൂറിന് പുരമേ സണ്ണി കൗശല്‍, മനോജ് പഹ്വ, ഹസ്‌ലീന്‍ കൗര്, രാജേഷ് ജെയ്‌സ്, വിക്രം കൊച്ചാര്‍, അനുരാഗ് അറോറ, സഞ്ജയ് സൂര്യ എന്നിവരും അഭിനയിക്കുന്നു. കോസ്റ്റ്യൂം ഗായത്രി തദാനി. പബ്ലിസിറ്റി ക്യാംപെയന്‍ രാഹുല്‍ നന്ദ.

മലയാളത്തില്‍ ‘ഹെലെന്‍’ എന്ന ചിത്രം നിര്‍മിച്ചത് വിനീത് ശ്രീനിവാസനാണ്. ആല്‍ഫ്രഡ് കുര്യന്‍ ജോസഫ്, നോബിള്‍ തോമസ്, മാത്തുക്കുട്ടി സേവ്യര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയത്. ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ‘ഹെലന്‍’ എന്ന ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിച്ചത് ഷമീര്‍ മുഹമ്മദ് ആണ്. മികച്ച നവാഗത സംവിധായകനുള്ള ദേശീയ അവാര്‍ഡ് ‘ഹെലനി’ലൂടെ മാത്തുക്കുട്ടി സേവ്യര്‍ക്ക് ലഭിച്ചിരുന്നു. കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച നടിക്കുള്ള പ്രത്യേക ജൂറി പരാമര്‍ശം അന്നെ ബെന്നിനും ലഭിച്ചു. ‘ഹെലന്‍’ ഹിന്ദി പതിപ്പ് തിയറ്ററുകളിലേക്ക് എത്തുക നവംബര്‍ നാലിന് ആണ്.

Related posts:

Leave a Reply

Your email address will not be published.