റബര്‍കൃഷി ധനസഹായത്തിന് അപേക്ഷിക്കാം അവസാന തീയതി ഒക്ടോബര്‍ 31

1 min read

2020, 2021 വര്‍ഷങ്ങളില്‍ ആവര്‍ത്തനക്കൃഷിയോ പുതുക്കൃഷിയോ നടത്തിയ റബര്‍ കര്‍ഷകര്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം. പരമാവധി രണ്ടു ഹെക്ടര്‍ വരെ റബര്‍ കൃഷിയുള്ളവര്‍ക്ക് നിബന്ധനകള്‍ക്കു വിധേയമായി ഒരു ഹെക്ടറിന് ധനസഹായം ലഭിക്കാന്‍ അര്‍ഹതയുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ‘സര്‍വീസ് പ്ലസ്’ serviceonline.gov.in എന്ന വെബ് പോര്‍ട്ടലിലൂടെ ഓണ്‍ലൈനായി ഒക്ടോബര്‍ 31നകം അപേക്ഷകള്‍ സമര്‍പ്പിക്കാം.

അപേക്ഷയോടൊപ്പം സ്ഥലത്തിന്റെ ഉടമസ്ഥാവകാശം തെളിയിക്കുന്നതിന് വില്ലേജ് ഓഫീസറുടെ സാക്ഷ്യപത്രം, കൃഷിചെയ്ത സ്ഥലത്തിന്റെ അതിരുകള്‍ രേഖപ്പെടുത്തിയ സ്‌കെച്ച്, ആധാറുമായി ബന്ധപ്പെടുത്തിയ ബാങ്ക് അക്കൗണ്ടിന്റെ (പാസ് ബുക്ക്) കോപ്പി, കൂട്ടുടമസ്ഥതയുള്ളവര്‍ക്കും മൈനറായ അപേക്ഷകര്‍ക്കുമുള്ള നോമിനേഷന്‍ എന്നിവ അപ്‌ലോഡ് ചെയ്യേണ്ടതാണ്.

ഹെക്ടറിന് കൃഷിധനസഹായമായി 20,000 രൂപയും നടീല്‍വസ്തുവായി കപ്പുതൈയോ കൂടത്തൈയോ ഉപയോഗിച്ചവര്‍ക്ക് 5000 രൂപയും ചേര്‍ത്ത് ആകെ 25,000 രൂപയാണ് ധനസഹായം. തോട്ടം പരിശോധിച്ചതിനുശേഷം അര്‍ഹമായ ധനസഹായം കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നിക്ഷേപിക്കും.
കൂടുതല്‍ വിവരങ്ങള്‍ റബര്‍ബോര്‍ഡ് റീജണല്‍ ഓഫീസുകള്‍, ഫീല്‍ഡ് സ്റ്റേഷനുകള്‍, കേന്ദ്രഓഫീസില്‍ പ്രവര്‍ത്തിക്കുന്ന കോള്‍സന്റര്‍ (04812576622) എന്നിവിടങ്ങളില്‍നിന്ന് ലഭിക്കുമെന്ന് റബര്‍ ബോര്‍ഡ് അറിയിച്ചു.

English summary: Rubber Board invites application for rubber planting Subsidy

Related posts:

Leave a Reply

Your email address will not be published.